ഫിറ്റ്നസിനോട് ഇത്രമാത്രം താല്‍പര്യമുണ്ടെങ്കിലും ഭക്ഷണത്തോടുള്ള പ്രിയവും മലൈക മറച്ചുവയ്ക്കാറില്ല. ഇതും മലൈകയുടെ ഇൻസ്റ്റ പേജ് നോക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകും. പ്രത്യേകിച്ച് മലൈകയ്ക്ക്  കേരള ഫുഡ് അടക്കമുള്ള സൗത്തിന്ത്യൻ ഭക്ഷണങ്ങളോടുള്ള ഇഷ്ടം പലപ്പോഴും താരം തന്നെ ഇൻസ്റ്റ പോസ്റ്റുകളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഫിറ്റ്നസിനോട് വളരെയധികം താല്‍പര്യമുള്ളൊരു ബോളിവുഡ് താരമാണ് മലൈക അറോറ. സിനിമകളില്‍ നിലവില്‍ സജീവമല്ലെങ്കില്‍ പോലും ഫിറ്റ്നസ് കാര്യങ്ങളില്‍ അതീവശ്രദ്ധാലുവാണ് നാല്‍പത്തിയെട്ടുകാരിയായ മലൈക. ഡയറ്റും വര്‍ക്കൗട്ടും യോഗയുമെല്ലാം താല്‍പര്യപൂര്‍വ്വം ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് മലൈക. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായിട്ടുള്ള മലൈക ഇത്തരത്തിലുള്ള ഫിറ്റ്നസ് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഫിറ്റ്നസിനോട് ഇത്രമാത്രം താല്‍പര്യമുണ്ടെങ്കിലും ഭക്ഷണത്തോടുള്ള പ്രിയവും മലൈക മറച്ചുവയ്ക്കാറില്ല. ഇതും മലൈകയുടെ ഇൻസ്റ്റ പേജ് നോക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകും. പ്രത്യേകിച്ച് മലൈകയ്ക്ക് കേരള ഫുഡ് അടക്കമുള്ള സൗത്തിന്ത്യൻ ഭക്ഷണങ്ങളോടുള്ള ഇഷ്ടം പലപ്പോഴും താരം തന്നെ ഇൻസ്റ്റ പോസ്റ്റുകളിലൂടെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇക്കഴിഞ്ഞ ഓണത്തിനും പ്രിയപ്പെട്ട കേരള വിഭവങ്ങള്‍ കഴിക്കുന്ന ചിത്രം മലൈക ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ചോറിന് പകരം റൊട്ടിയാണെങ്കിലും സാമ്പാറും അച്ചാറും ഉപ്പേരിയും അടക്കമുള്ള കേരള വിഭവങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു മലൈകയുടെ ഓണം സ്പെഷ്യല്‍ 'സദ്യ'.

ഇപ്പോഴിതാ തന്നെ ഏറെ കൊതിപ്പിക്കുന്നതെന്ന അടിക്കുറിപ്പോടെ മലൈക പങ്കുവച്ചിരിക്കുന്ന രണ്ട് വിഭവങ്ങളുടെ ചിത്രം കൂടി നോക്കൂ. കേരളത്തില്‍ മിക്ക വീടുകളിലും പതിവായി തയ്യാറാക്കുന്നതും, സൂക്ഷിക്കുന്നതുമായ രണ്ട് വിഭവങ്ങളാണിതിലുള്ളത്.

ഒന്ന് ഇഞ്ചിപ്പുളി, (പുളിയിഞ്ചി എന്നും പറയും), രണ്ട് നാരങ്ങാ അച്ചാര്‍. ഈ രണ്ട് വിഭവങ്ങളുടെയും ചിത്രമാണ് മലൈക പങ്കുവച്ചിരിക്കുന്നത്. അത്യാവശ്യം സ്പൈസുകളെല്ലാം ഇഷ്ടപ്പെടുന്നവരാണ് അച്ചാറുകളുടെ ആരാധകരാകാറ്. എന്തായാലും മലൈക ഇക്കൂട്ടത്തിലാണെന്നത് തീര്‍ച്ച.

ചോറിനും തോരനും, പച്ചക്കറി കറിയും അടക്കമുള്ള കറികള്‍ക്കുമൊപ്പമാണ് മലൈക ഇഞ്ചിപ്പുളിയും നാരങ്ങാ അച്ചാറും കഴിക്കുന്നത്. പൊതുവെ ചോറ്, അച്ചാര്‍, തോരൻ എന്നിവയെല്ലാം അധികവും സൗത്തിന്ത്യൻസിനാണ് താല്‍പര്യമേറെയുള്ളത്. 

മുമ്പ് ബോളിവുഡ് താരം ഷാഹിദ് കപൂറും ഭാര്യ മീരയും തങ്ങള്‍ക്കിഷ്ടമുള്ള സൗത്തിന്ത്യൻ ഭക്ഷണങ്ങളെ കുറിച്ച് പങ്കുവച്ചിരുന്നു. വെള്ളിത്തിരയില്‍ തിരക്കുള്ള താരങ്ങളാണെങ്കിലും ഇവരും സാധാരണക്കാരെ പോലെ തന്നെ നമ്മുടെ നാടൻ രുചികളില്‍ തല്‍പരരാണ് എന്നറിയുന്നത് ആരാധകര്‍ക്കും ഏറെയിഷ്ടമാണ്. 

Also Read:- ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യന്‍ ഭക്ഷണം; മറുപടിയുമായി ഷാഹിദ് കപൂര്‍