ഷാഹിദും ഭാര്യ മിരയുമെല്ലാം ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമിലും മറ്റും ഭക്ഷണങ്ങളുടെ ചിത്രവും വീഡിയോയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇവയില്‍ പലതിലും ദക്ഷിണേന്ത്യന്‍ വിഭവങ്ങളും കാണാറുണ്ട്

ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം ( Fitness Goal) നല്‍കുന്നവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും (Film Stars ). പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഇത്തരത്തില്‍ ഫിറ്റ്‌നസ് വിഷയത്തില്‍ കാര്യമായി ശ്രദ്ധ ചെലുത്താറ്. ഫിറ്റ്‌നസിന് വര്‍ക്കൗട്ടിനൊപ്പം ഡയറ്റും ( Workout and Diet )കാര്യമായി ശ്രദ്ധിക്കേണ്ടിവരും. എന്നാല്‍ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നതിനൊപ്പം തന്നെ ഭക്ഷണത്തിനും പ്രാധാന്യം നല്‍കുന്നവരാണ് അധികതാരങ്ങളും. 

മിക്ക താരങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ കടന്നുപോകുമ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാകും. പ്രത്യേകിച്ച് ലോക്ഡൗണ്‍ കാലത്ത്, നിരവധി താരങ്ങള്‍ തങ്ങളുടെ ഭക്ഷണപ്രേമം സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിച്ചിരുന്നു. 

ഇതിന് ശേഷവും ഭക്ഷണത്തെ കുറിച്ച്, നിരന്തരം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന താരങ്ങളുണ്ട്. കരീഷ്മ കപൂര്‍, കരീന കപൂര്‍, മലൈക അറോറ എന്നിങ്ങനെ ബോളിവുഡിലെ അറിയപ്പെടുന്ന ഭക്ഷണപ്രേമികളായ താരങ്ങള്‍ ഏറെയാണ്. ഇക്കൂട്ടത്തിലൊരാളാണ് ബോളിവുഡിന്റെ പ്രിയ താരം ഷാഹിദ് കപൂറും. 

ഷാഹിദും ഭാര്യ മിരയുമെല്ലാം ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമിലും മറ്റും ഭക്ഷണങ്ങളുടെ ചിത്രവും വീഡിയോയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇവയില്‍ പലതിലും ദക്ഷിണേന്ത്യന്‍ വിഭവങ്ങളും കാണാറുണ്ട്. ഇഡ്ഡലിയും ഉഴുന്നുവടയുമെല്ലാം ഇരുവരുടെയും ഇഷ്ടഭക്ഷണങ്ങളാണ്.

ഇപ്പോഴിതാ 'ആസ്‌ക് മീ എനിതിംഗ്' സെഷനില്‍ ട്വിറ്ററിലൂടെ തന്റെ ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യന്‍ ഭക്ഷണത്തെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഷാഹിദ്.

ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ ഏറ്റവുമധികം പേര് കേട്ട ഭക്ഷണമാണ് ദോശ. ഒരുപക്ഷേ 'ഓവര്‍ റേറ്റഡ്' ദക്ഷിണേന്ത്യന്‍ വിഭവമെന്ന പേര് പോലും ഇപ്പോള്‍ ദോശയ്ക്കുണ്ട്. എന്നാല്‍ ദോശയല്ല ഷാഹിദിന്റെ ഇഷ്ട ദക്ഷിണേന്ത്യന്‍ ഭക്ഷണമെന്നതാണ് ശ്രദ്ധേയം. 'ഗീ ഇഡലി' അഥവാ നെയ് ഇഡലിയാണ് ഷാഹിദ് പറഞ്ഞ പേര്. 

Scroll to load tweet…

പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ നെയ് ചേര്‍ത്ത് തയ്യാറാക്കുന്ന ഇഡലിയാണ് 'ഗീ ഇഡ്‌ലി'. ഇഡലി തന്നെ പലവിധത്തില്‍ തയ്യാറാക്കാറുണ്ട്. ഓയില്‍ ഏതും കൂടാതെ വെറുതെ ആവിയില്‍ വേവിച്ച് എടുക്കാം. ഇഷ്ടപ്പെട്ട പച്ചക്കറികള്‍ ചേര്‍ത്ത് 'സ്റ്റഫ്' ചെയ്ത് തയ്യാറാക്കാം. മസാല ചേര്‍ത്ത് 'മസാല ഇഡലി' ചെയ്യാം. ഇവയെല്ലാം തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതേയുള്ളൂ.

Also Read:- തപ്‌സിയുടെ ഇഷ്ട ഭക്ഷണം; വീഡിയോയുമായി തപ്‌സിയുടെ ന്യൂട്രീഷ്യനിസ്റ്റ്

ഇഷ്ടഭക്ഷണം വീട്ടില്‍ തയ്യാറാക്കിയപ്പോള്‍-ഫോട്ടോ പങ്കുവച്ച് കരീഷ്മ; ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കാറ്. നടിയെന്നോ നടനെന്നോ താരമെന്നോ ജൂനിയര്‍ ആര്‍ടിസ്റ്റെന്നോ വ്യത്യാസമില്ലാതെ ഫിറ്റ്നസിന് വേണ്ടി ജോലി ചെയ്യുന്നവരാണ് മിക്ക ബോളിവുഡ് താരങ്ങളും. സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടിയും ശരീരത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വച്ചുപുലര്‍ത്തുന്നഎത്രയോ നടീനടന്മാരെ നമുക്ക് ബോളിവുഡില്‍ കാണാം. അക്കൂട്ടത്തിലുള്‍പ്പെടുത്താവുന്നൊരാളാണ് കരീഷ്മ കപൂര്‍... Read More...