കരളിനെ ഡീറ്റോക്സ് ചെയ്യാന്‍ അഥവാ കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് കരളിനെ ശുദ്ധീകരിക്കുകയും വിഷവിമുക്തമാക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. കരളിനെ ഡീറ്റോക്സ് ചെയ്യാന്‍ അഥവാ കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്ത് കരളിനെ ശുദ്ധീകരിക്കുകയും വിഷവിമുക്തമാക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. മഞ്ഞള്‍
ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതും കുര്‍ക്കുമിന്‍ അടങ്ങിയതുമായ മഞ്ഞള്‍ കരളിലെ കൊഴുപ്പിനെ പുറംതള്ളാനും കരളിനെ ഡീറ്റോക്സ് ചെയ്യാനും സഹായിക്കും.
2. വെളുത്തുള്ളി
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സൾഫർ കരളിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
3. ഇലക്കറികള്‍
വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
4. വാള്‍നട്സ്
ആന്‍റി ഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
5. കോഫി
പതിവായി കോഫി കുടിക്കുന്നത് കരള്‍ രോഗങ്ങളെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. ഓട്മീല്‍
കരളിന്‍റെ ആരോഗ്യത്തിനായി ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
7. ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
