വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് വെള്ളകടല ചുണ്ടൽ. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നവരാത്രിയ്ക്ക് മാറ്റി നിർത്താൻ പറ്റാത്ത വിഭവമാണ് വെള്ളകടല ചുണ്ടൽ. വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് വെള്ളകടല ചുണ്ടൽ. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ

വെള്ള കടല 1 കപ്പ് ( കുതിർത്തത്)

കറിവേപ്പില 1 പിടി

പച്ചമുളക് 2 എണ്ണം

ഉഴുന്ന് 1 കപ്പ്

വറ്റൽ മുളക് 2 എണ്ണം

മല്ലിയില 1 പിടി

കായപ്പൊടി കാൽ സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളക്കടല കുതിർക്കാൻ വയ്ക്കുക. ശേഷം വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. ശേഷം ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്, ഉഴുന്ന് , പച്ചമുളക് എന്നിവ ചേർത്ത് വശക്കുക. ശേഷം ഇതിലേക്ക് കായപ്പൊടി ചേർത്ത് വഴറ്റി എടുക്കുക. ശേഷം വേവിച്ച് വച്ചിട്ടുള്ള വെള്ളക്കടല ചേർത്ത് യോജിപ്പിച്ചെടുക്കുക.