നവരാത്രി സ്പെഷ്യൽ വിഭവമായ നവം എളുപ്പം തയ്യാറാക്കാവുന്നതാണ്. പ്രഭ കെെലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്. Navratri home made navam recipe
വേണ്ട ചേരുവകൾ
പോഹ/അവൽ 1 കപ്പ്
ഓട്സ് 1/2 കപ്പ്
ശർക്കര 1/2 കപ്പ്
തേങ്ങ 1/4 കപ്പ്
വാഴപ്പഴം 1 ചെറിയ
ഈന്തപ്പഴം 4 മുതൽ 5 വരെ
കശുവണ്ടി 1/8 കപ്പ്
ഉണക്കമുന്തിരി 1/8 കപ്പ്
എള്ള് 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിലേക്ക് ആവശ്യത്തിന് ഓട്സും അവലും തേങ്ങയും എള്ളും ചേർത്ത് കൊടുത്ത് കശുവണ്ടി നല്ലപോലെ ഒന്ന് ചതച്ചതും ചേർത്തു കൊടുത്ത് ഒന്ന് നന്നായിചൂടാക്കി എടുക്കുക. ശേഷം പാനിൽ കുറച്ച് ശർക്കരയിട്ട് അതിൽ നല്ലപോലെ ഒന്ന് ഉരുകി വരുമ്പോൾ അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിനെ നല്ലപോലെ കറക്റ്റ് പാകത്തിനായി വരുമ്പോൾ ആവശ്യത്തിന് നെയ്യ് ചേർക്കുക. ഒപ്പം തന്നെ ഈ വാർത്ത വെച്ചിട്ടുള്ള ചേരുവകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കാം. അതിലേക്ക് ചെറുതായി അരിഞ്ഞിട്ടുള്ള പഴവും ഒപ്പം തന്നെ ഈന്തപ്പഴവും പിന്നെ ഉണക്കമുന്തിരിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്.



