നവരാത്രി ആഘോഷങ്ങൾക്കു രുചി പകരാൻ മധുരം നിറഞ്ഞ മാലഡു തയ്യാറാക്കിയാലോ? ലേഖ വേണുഗോപാൽ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നവരാത്രി ആഘോഷങ്ങൾക്കു രുചി പകരാൻ മധുരം നിറഞ്ഞ മാലഡു തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പൊട്ടു കടല - 1 കപ്പ്
പഞ്ചസാര - ¾ കപ്പ്
കശുവണ്ടി - 2 ടേബിൾസ്പൂൺ
ഏലയ്ക്ക - 10 (കുരു മാത്രം)
നെയ്യ് - 2 ടേബിൾസ്പൂൺ (കുറച്ച് കൂടി വേണമെങ്കിൽ ചേർക്കാം)
തയ്യാറാക്കുന്ന വിധം
1. പൊട്ടുകടല, പഞ്ചസാര, കശുവണ്ടി, ഏലയ്ക്ക എന്നിവയെല്ലാം ചേർത്ത് ഒരുമിച്ച് പൊടിച്ചു എടുക്കുക.
2. ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
3. നെയ്യ് ഉരുക്കി ചൂടോടെ അല്പം അല്പമായി പൊടിയിലേക്ക് ഒഴിക്കുക.
4. നന്നായി മിക്സ് ചെയ്ത് ചൂടുള്ളപ്പോൾ തന്നെ ഉരുട്ടി ലഡു രൂപത്തിൽ ഉണ്ടാക്കുക.രുചികരമായ മാലഡു റെഡി!

