മീൻ വറുക്കാം എണ്ണയില്ലാതെ, ഇങ്ങനെ തയ്യാറാക്കി നോക്കൂ. രുചിക്കാലത്തിൽ വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

വേണ്ട ചേരുവകൾ

മീൻ 1 കിലോ

മഞ്ഞൾ പൊടി 1 സ്പൂൺ

മുളക് പൊടി 2 സ്പൂൺ

കാശ്മീരി മുളക് പൊടി 1 സ്പൂൺ

ഗരം മസാല 1 സ്പൂൺ

കുരുമുളക് പൊടി 1 സ്പൂൺ

നാരങ്ങ നീര് 1 നാരങ്ങയുടെ

ഉപ്പ് ആവശ്യത്തിന്

കറിവേപ്പില 2 തണ്ട്

വാഴയില 1 എണ്ണം

തയ്യാറാക്കുന്ന വിധം

ആദ്യം മീൻ നല്ലത് പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി , ഉപ്പ് നാരങ്ങ നീരും ചേർത്ത് കൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക. ശേഷം ഇത് സെറ്റാകാനായി മാറ്റിവയ്ക്കുക. ശേഷം ഒരു വാഴയില വച്ച് അതിന്റെ മുകളിലേക്ക് നിരത്തി കൊടുത്തതിനുശേഷം ചൂടാവുമ്പോൾ വാഴയിലോയോടുകൂടി അതിലേക്ക് വച്ചുകൊടുക്കാവുന്നതാണ്. ചെറിയ തീയിൽ അടച്ചുവച്ച് വേവിച്ചെടുക്കാവുന്നതാണ്. ഇതിൽ എണ്ണയൊന്നും ചേർക്കേണ്ട ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ ഇത് വറുത്തെടുക്കാൻ സാധിക്കും. ഒട്ടും എണ്ണയില്ലാതെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഫിഷ് ഫ്രൈ ആണ് ഇത്.