ഹോട്ടല്‍ ഗണേശ് പ്രസാദ്/ അജ്ജ അജ്ജി മാനേ എന്നതാണ് വൃദ്ധ ദമ്പതികളുടെ ഹോട്ടലിന്റെ പേര്. പതിവുകാരാണ് ഇവിടെ കൂടുതലെത്തുന്നത്. ഇനി വീഡിയോ വൈറലായ ശേഷം കൂടുതല്‍ ഉപഭോക്താക്കള്‍ ഇവരെ തേടിയെത്തുമെന്നാണ് ഏവരും പറയുന്നത്

നിത്യവും സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം എത്രയോ വ്യത്യസ്തമായതും പുതുമയാര്‍ന്നതുമായി വീഡിയോകളും വാര്‍ത്തകളുമാണ് നാം കാണുന്നത്. ഇവയില്‍ മിക്കതും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതായിരിക്കും ( Food Video ). ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. 

ഭക്ഷണം നമ്മുടെ ജീവിതത്തില്‍ അത്രമാത്രം പ്രാധാന്യമുള്ള ഘടകമാണ്. വൃത്തിയായും രുചിയായും ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ കുറിച്ചും മറ്റുമുള്ള ഫുഡ് ബ്ലോഗേഴ്‌സിന്റെ വീഡിയോകള്‍ക്കാണ് കാഴ്ചക്കാര്‍ അധികവും. നാടന്‍ വിഭവങ്ങളെ കുറിച്ചുള്ളതാണെങ്കില്‍ പറയാനുമില്ല. 

അത്തരത്തില്‍ ഓരോ നഗരത്തിലും പട്ടണങ്ങളിലും നാം ഓര്‍ത്തുവയ്ക്കുന്ന എത്രയോ ഹോട്ടലുകളെ വീഡിയോകള്‍ വഴി പരിചയപ്പെട്ടതാണ്, അല്ലേ? എന്തായാലും അങ്ങനെ കര്‍ണാടകയിലെ മണിപ്പാലിലും ഓര്‍ത്തുവയ്ക്കാന്‍ ഒരു നല്ല ഹോട്ടല്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് ഫുഡ് ബ്ലോഗേഴ്‌സായ രക്ഷി റായും സ്വാഷ് ബക്ലറും. 

ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. ഇത്രമാത്രം കാഴ്ചക്കാരെ കിട്ടാന്‍ ഈ വീഡിയോയ്ക്ക് ഒരു പ്രത്യേകതയുമുണ്ട്. വീഡിയോയില്‍ പ്രതിപാദിച്ചിരിക്കുന്ന ഹോട്ടല്‍ നടത്തുന്നത് വളരെ പ്രായമായ ദമ്പതികളാണ്. ഇവര്‍ വര്‍ഷങ്ങളായി തുച്ഛമായ വിലയ്ക്കാണ് ഭക്ഷണം വില്‍ക്കുന്നത്. 

രുചികരമായ കറികളോടെ എത്ര വേണമെങ്കിലും കഴിക്കാം. ആകെ നല്‍കേണ്ടത് അമ്പത് രൂപ മാത്രം. പായസമടക്കമാണ് ഇവര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിളമ്പുന്നത്. കച്ചവടം എന്നതിലുപരി മാനുഷികത, സ്‌നേഹം എന്നിങ്ങനെയുള്ള മൂല്യങ്ങള്‍ കടി ഇവര്‍ നമ്മെ പഠിപ്പിക്കുന്നു. വീഡിയോ കണ്ടവരും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. 

ഹോട്ടല്‍ ഗണേശ് പ്രസാദ്/ അജ്ജ അജ്ജി മാനേ എന്നതാണ് വൃദ്ധ ദമ്പതികളുടെ ഹോട്ടലിന്റെ പേര്. പതിവുകാരാണ് ഇവിടെ കൂടുതലെത്തുന്നത്. ഇനി വീഡിയോ വൈറലായ ശേഷം കൂടുതല്‍ ഉപഭോക്താക്കള്‍ ഇവരെ തേടിയെത്തുമെന്നാണ് ഏവരും പറയുന്നത്. അത്തരത്തില്‍ ഇവര്‍ക്ക് കൂടുതല്‍ കച്ചവടമുണ്ടാവുകയും അതൊരു സഹായകമാവുകയും ചെയ്യുമെങ്കില്‍ അക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളൂവെന്നും വീഡിയോ കണ്ടവര്‍ പറയുന്നു. 

എന്തായാലും സ്‌നേഹം വിളമ്പി മതി തീരാത്ത വൃദ്ധ ദമ്പതികളെ ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:- കാണേണ്ട വീഡിയോ തന്നെ; കനാലില്‍ വീണ നായയെ രക്ഷപ്പെടുത്തുന്ന തൊഴിലാളി

ഭാര്യയെ കൈവണ്ടിയില്‍ ആശുപത്രിയിലെത്തിക്കുന്ന ഭര്‍ത്താവ്; ഒടുവില്‍ ദാരുണമായ മരണം- ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നമ്മെ ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നാം അറിയാറുണ്ട്. ഇവയില്‍ പലതും നമ്മെ പുതിയ ചിന്തകളിലേക്ക് വഴിതെളിയിക്കുന്നതും ആകാറുണ്ട്. അതുപോലെ തന്നെ ആകെ സമൂഹത്തിന് തന്നെ ഓര്‍മ്മപ്പെടുത്തലാകുന്ന സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. അത്തരമൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളെ സംബന്ധിച്ച് അന്നന്നത്തെ ഭക്ഷണത്തിനും കിടപ്പാടത്തിനുമുള്ള വകുപ്പ് കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നീട് വലിയ വെല്ലുവിളിയാകുന്നത് ചികിത്സാച്ചിലവുകളാണ്...Read More...