ഐസ്ക്രീമില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളും ഉണ്ടായി. റാസ്ബെറി ഐസ്ക്രീം മാഗി, ഇഡ്ഡലി ഐസ്ക്രീം, മല്ലിയില ഐസ്ക്രീം, വെളുത്തുള്ളി ഐസ്ക്രീം, കെച്ചപ്പ് ഐസ്ക്രീം. സ്വര്‍ണ്ണം തൂവിയ ഐസ്ക്രീം, ഇലയിൽ വിളമ്പുന്ന ഐസ്ക്രീം തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

വഴിയോര കച്ചവടത്തില്‍ നടക്കുന്ന പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളുടെ വീഡിയോകള്‍ നാം കുറച്ചധികം നാളായി സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുണ്ട്. ചില വിചിത്രമായ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല 'കോമ്പിനേഷനു'കളും ആണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. 

ഐസ്ക്രീമില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളും ഉണ്ടായി. റാസ്ബെറി ഐസ്ക്രീം മാഗി, ഇഡ്ഡലി ഐസ്ക്രീം, മല്ലിയില ഐസ്ക്രീം, വെളുത്തുള്ളി ഐസ്ക്രീം, കെച്ചപ്പ് ഐസ്ക്രീം, സ്വര്‍ണ്ണം തൂവിയ ഐസ്ക്രീം, ഇലയിൽ വിളമ്പുന്ന ഐസ്ക്രീം തുടങ്ങിയവയുടെ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു ഐസ്ക്രീം വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ജപ്പാനില്‍ നിന്നുള്ള 'മാച്ച' ഐസ്‌ക്രീം ആദ്യമായി രുചിച്ച് നോക്കുന്നവരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 33 സെക്കന്‍റുള്ള രസകരമായ വീഡിയോയില്‍ മാച്ച ഐസ്‌ക്രീം ആദ്യമായി കഴിക്കുന്നവരുടെ പല തരത്തിലുള്ള റിയാക്ഷനുകളാണുള്ളത്. മാച്ച പൗഡര്‍ വളരെ നേര്‍ത്തതായത് കൊണ്ട് തന്നെ ഇത് കഴിച്ചവരുടേയെല്ലാം മൂക്കില്‍ പൊടി കയറുകയും അവര്‍ തുമ്മുകയും ചെയ്യുന്നുണ്ട്.

ജപ്പാനിലും ചൈനയിലും ഉപയോഗിക്കുന്ന ഒരു തരം ഗ്രീന്‍ ടീയാണ് മാച്ച. നന്നായി പൊടിച്ച മാച്ച, ഐസ്‌ക്രീമുകളിലും ഡെസേര്‍ട്ടുകളിലും ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്. ഇവിടെ ഐസ്ക്രീം വായിലേയ്ക്ക് വയ്ക്കുമ്പോഴേയ്ക്കും മാച്ച പൊടി മൂക്കില്‍ കയറിയിട്ട് ആളുകള്‍ തുമ്മുകയാണ്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

56 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ഈ വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകളാണ് രസം. 'മാച്ച'യ്ക്ക് പകരം 'വസാബി' ആയിരുന്നെങ്കില്‍ ഓര്‍ക്കാന്‍ കൂടി വയ്യ എന്നാണ് വീഡിയോക്ക് താഴെ വന്ന ഒരു കമന്റ്. ഇത് ഇപ്പോള്‍ അടുത്ത് നിന്നവന്മാരും തുമ്മി മരിക്കുമല്ലോ എന്നാണ് മറ്റൊരാളുടെ കമന്‍റ്. 

Scroll to load tweet…

Also Read: 'ഇത് കണ്ടാല്‍ ദോശ പോലെയുണ്ടല്ലോ'; വൈറല്‍ വീഡിയോ കണ്ട ആളുകളുടെ പ്രതികരണം