ചില സമയങ്ങളില്‍ വളരെ വിചിത്രമായ എന്തെങ്കിലും 'കോംബോ' ആയിരിക്കും ചൂടന്‍ ചര്‍ച്ചകളില്‍ നിറയുന്നത്. എന്നാല്‍ മറ്റ് ചില സമയങ്ങളിലാകട്ടെ, ഭക്ഷണപ്രേമികളെ കൊതിപ്പിക്കുന്ന ആരെയും ഒന്ന് പരീക്ഷിക്കാന്‍ താല്‍പര്യപ്പെടുത്തുന്ന ഏതെങ്കിലും വിഭവമാകാം തരംഗമാകുന്നത്

സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ സവിശേഷമായ ഏതെങ്കിലും വിഭവങ്ങളെയോ പാനീയങ്ങളെയോ ഒക്കെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം 'ട്രെന്‍ഡിംഗ്' ആകാറുണ്ട്. പ്രത്യേകിച്ച് ട്വിറ്ററിലാണ് ഇത്തരത്തില്‍ ഭക്ഷണത്തിന് മുകളില്‍ സജീവ ചര്‍ച്ചകള്‍ കാണാറ്. 

ചില സമയങ്ങളില്‍ വളരെ വിചിത്രമായ എന്തെങ്കിലും 'കോംബോ' ആയിരിക്കും ചൂടന്‍ ചര്‍ച്ചകളില്‍ നിറയുന്നത്. എന്നാല്‍ മറ്റ് ചില സമയങ്ങളിലാകട്ടെ, ഭക്ഷണപ്രേമികളെ കൊതിപ്പിക്കുന്ന ആരെയും ഒന്ന് പരീക്ഷിക്കാന്‍ താല്‍പര്യപ്പെടുത്തുന്ന ഏതെങ്കിലും വിഭവമാകാം തരംഗമാകുന്നത്. 

എന്തായാലും കഴിഞ്ഞ ദിവസങ്ങളിലായി ട്വിറ്ററില്‍ അത്തരത്തില്‍ ഒരു വിഭവത്തിന് മുകളില്‍ വലിയ ചര്‍ച്ചകള്‍ വന്നിരുന്നു. 'പിക്കിള്‍ഡ് ഗാര്‍ലിക്' ആണ് ഈ താരം. 'പിക്കിള്‍ഡ് ഗാര്‍ലിക്' എന്ന് കേള്‍ക്കുമ്പോള്‍ അമ്പരക്കേണ്ട കാര്യമൊന്നുമില്ല, സംഭവം നമ്മുടെ നാടന്‍ രുചിക്കൂട്ടായ ഉപ്പിലിട്ടതിനോട് സമാനമായത് തന്നെയാണ് ഇതും. 

Scroll to load tweet…

വിനാഗിരിയില്‍ വെളുത്തുള്ളിയും മുളകും മറ്റ് സ്‌പൈസുകള്‍ (ഇഷ്ടാനുസരണം) ഉപ്പും ചേര്‍ത്ത് വയ്ക്കുന്നതാണ് 'പിക്കിള്‍ഡ് ഗാര്‍ലിക്'. വെളുത്തുള്ളിക്ക് സ്വതവേ കുത്തിക്കയറുന്ന ഒരു രുചിയുണ്ട്. പലപ്പോഴും വെളുത്തുള്ളി കഴിക്കുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നത് തന്നെ ഈ രുചിയാണ്. എന്നാല്‍ ഈ രുചിയെ കുറെക്കൂടി പരുവപ്പെടുത്തിയെടുക്കാന്‍ 'പിക്കിള്‍ഡ് ഗാര്‍ലിക്' ആക്കുമ്പോള്‍ കഴിയും. 

ചോറിനൊപ്പമോ, മാംസാഹാരങ്ങള്‍ക്കൊപ്പമോ എല്ലാം കഴിക്കാവുന്ന ഏറ്റവും രുചികരമായതും അതോടൊപ്പം തന്നെ ആരോഗ്യകരമായതുമായ പിക്കിള്‍ ആണിതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ട്വിറ്ററില്‍ തരംഗമായതില്‍ പിന്നെ മാത്രം ഇത് പരീക്ഷിച്ച് വിജയിച്ചവരും അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. 

Scroll to load tweet…

എന്തായാലും ഇതുവരെ വെളുത്തുള്ളിയെ ഇങ്ങനെ തയ്യാറാക്കി കഴിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഒരിക്കലെങ്കിലും അതൊന്ന് പരീക്ഷിച്ചുനോക്കണേ, തീര്‍ച്ചയായും എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് ഭക്ഷണപ്രേമികള്‍ ഒന്നടങ്കം ട്വിറ്ററില്‍ അവകാശപ്പെടുന്നത്.

Also Read:- മുന്തിരി ഇരിപ്പുണ്ടോ...? സൂപ്പറൊരു അച്ചാർ തയ്യാറാക്കിയാലോ...?