ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് തൈര്. വിറ്റാമിൻ ബി,  കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമായ തൈര് ദഹനത്തിന് വളരെ നല്ലതാണ്. 

എന്നാല്‍ ആയൂര്‍വേദ്ദപ്രകാരം, തൈര് ചില ഭക്ഷ്യവസ്തുക്കളുമായി ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത്തരത്തില്‍ തൈരിനൊപ്പം ചേർത്ത് കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

 

ഒന്ന്...

പാലും തൈരും രണ്ട് മൃഗ പ്രോട്ടീൻ ഉറവിടങ്ങളാണ്.  അതിനാൽ അവ ഒരുമിച്ച് ഭക്ഷിക്കാന്‍ പാടില്ല. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ക്കും ദഹന പ്രശ്നങ്ങള്‍ക്കും കാരണമാകും. അതുപോലെ ചായ, കോഫി, ചീസ് എന്നിവയോടൊപ്പവും തൈര് കഴിക്കരുത്. 

രണ്ട്...

മാമ്പഴവും തൈരും ഒരുമിച്ച് കഴിക്കരുത്.  മാമ്പഴവും തൈരും ശരീരത്തിൽ ചൂടും തണുപ്പും ഉണ്ടാക്കും. ഇത് കൂടുതൽ ചർമ്മ പ്രശ്നങ്ങൾ, ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുക  തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. 

മൂന്ന്...

പ്രോട്ടീൻ സമ്പുഷ്ടമായി അടങ്ങിയ രണ്ട് ഭക്ഷണങ്ങൾ ഒന്നിച്ച് ചേർത്ത് കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്. മൃഗങ്ങളുടെ പാലിൽ നിന്നാണ് തൈര് ഉത്ഭവിക്കുന്നത്, മത്സ്യം മാംസാഹാര പ്രോട്ടീൻ അടങ്ങിയ ഉറവിടമാണ്. അതിനാല്‍ തൈരും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകാം. 

നാല്...

എണ്ണയിൽ തയ്യാറാക്കിയ ഭക്ഷണങ്ങളും തൈരുമായി ചേര്‍ത്ത് കഴിക്കുന്നത് ദഹനത്തെ മോശമായി ബാധിക്കാം. 

Also Read: രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍...