Asianet News MalayalamAsianet News Malayalam

ഡയറ്റില്‍ ഉള്‍പ്പെടുത്താം ഡ്രൈഡ് ആപ്രിക്കോട്ട്; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.  കൂടാതെ ഇരുമ്പും നാരുകളും ധാരാളം അടങ്ങിയിട്ടുള്ളതാണ് ഡ്രൈഡ് ആപ്രിക്കോട്ട്. 

Six Surprising Benefits of Dried Apricots
Author
First Published Oct 21, 2022, 10:49 PM IST

ഡ്രൈ ഫ്രൂട്ട്സിന്‍റെ കൂട്ടത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ആപ്രിക്കോട്ട്. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ഈ ഡ്രൈഡ് ആപ്രിക്കോട്ട്. അയേണിനാല്‍ സമ്പുഷ്ടമായ ഇവ ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്ന മികച്ച ഡ്രൈ ഫ്രൂട്ടാണ്. 

ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും മറ്റ് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.  കൂടാതെ ഇരുമ്പും നാരുകളും ധാരാളം അടങ്ങിയിട്ടുള്ളതാണ് ഡ്രൈഡ് ആപ്രിക്കോട്ട് . ഇത് ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിര്‍ത്താനും ഇതിന് പ്രത്യേക കഴിവുണ്ട്. 

അറിയാം ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ഗുണങ്ങള്‍...

ഒന്ന്...

വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്...

കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

മൂന്ന്...

ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവ്യവസ്ഥ നല്ല രീതിയില്‍ നടക്കുന്നതിനും ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനും ഡ്രൈഡ് ആപ്രിക്കോട്ട് സഹായിക്കും. 

നാല്...

അയേണ്‍ സമ്പുഷ്ടമായ ഫലമായതിനാല്‍ തന്നെ ഇത് കഴിക്കുന്നതിലൂടെ അനീമിയ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവ  ചുവന്ന രക്താണുക്കളുടെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

അഞ്ച്...

പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിച്ചുനിര്‍ത്താനും ഇതിന് പ്രത്യേക കഴിവുണ്ട്. 

ആറ്...

ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുന്നത് ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ്.  ധാരാളം ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയ ഇവ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന് നല്ല യുവത്വം പ്രധാനം ചെയ്യുന്നതിനും സഹായിക്കും. 

Also Read: മധുരം കഴിച്ചുള്ള ആഘോഷങ്ങള്‍ക്കിടയിലും ശരീര ഭാരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios