ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേടുകയാണ് പുതിയൊരു പാചകപരീക്ഷണത്തിന്‍റെ വീഡിയോ. ഒരു സ്പെഷ്യല്‍ ഓംലെറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. കാഴ്ചയില്‍ ഇതൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാളാണെന്നാണ് തോന്നിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും നിരവധി വീഡിയോകള്‍ കാണാം. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് കൂടുതലും വരാറ്. പുതിയ റെസിപികള്‍ പരിചയപ്പെടുത്തുന്നതോ ഓരോ പ്രദേശങ്ങളിലെയും ഭക്ഷണസംസ്കാരങ്ങള്‍ പരിചയപ്പെടുത്തുന്നതോ ആയ വീഡിയോകളാണ് അധികവും ഇക്കൂട്ടത്തില്‍ കാണാറ്. 

എന്നാല്‍ ഇവയ്ക്ക് പുറമെ വിവിധ വിഭവങ്ങളില്‍ ചെയ്യുന്ന പുത്തൻ പരീക്ഷണങ്ങളും ഫുഡ് വീഡിയോകളില്‍ ഉള്ളടക്കമായി ധാരാളം വരാറുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അധികവും ഭക്ഷണപ്രേമികള്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ചില പരീക്ഷണങ്ങള്‍ കടുത്ത വിമര്‍ശനങ്ങളും നേരിടാറുണ്ട്. 

ഇതുപോലെ ഭക്ഷണപ്രേമികളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേടുകയാണ് പുതിയൊരു പാചകപരീക്ഷണത്തിന്‍റെ വീഡിയോ. ഒരു സ്പെഷ്യല്‍ ഓംലെറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. കാഴ്ചയില്‍ ഇതൊരു സ്ട്രീറ്റ് ഫുഡ് സ്റ്റാളാണെന്നാണ് തോന്നിക്കുന്നത്. 

ഇവിടെ വളരെ പ്രൊഫഷണലായാണ് ഒരാള്‍ നിന്ന് ഓംലെറ്റ് തയ്യാറാക്കുന്നത്. ഡയറി മില്‍ക്ക് ചോക്ലേറ്റ് ചേര്‍ത്താണ് ഇദ്ദേഹം ഓംലെറ്റ് തയ്യാറാക്കുന്നത്. കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും ഇത് ഉള്‍ക്കൊള്ളാനാവില്ല. വീഡിയോ കണ്ടവരാകട്ടെ, എന്തിനാണ് ഓംലെറ്റിനോ് ഇങ്ങനെയൊരു അനീതി കാട്ടുന്നതെന്നും ഇതൊന്നും പരീക്ഷിച്ച് പോലും നോക്കരുതെന്നുമെല്ലാമാണ് കമന്‍റിലൂടെ അഭിപ്രായമായി പറയുന്നത്. 

ആദ്യം പാൻ ചൂടാക്കി എണ്ണയൊഴിച്ച് ഇതിലേക്ക് മുട്ടകള്‍ പൊട്ടിച്ച് ചേര്‍ത്ത് മുകളില്‍ ഉള്ളിയും പച്ചമുളകും തക്കാളിയും ഉപ്പും മറ്റ് മസാലകളുമെല്ലാം ചേര്‍ത്ത ശേഷം ഗ്രേറ്റ് ചെയ്ത പനീറും മല്ലിയിലയും പിന്നാലെ ഗ്രേറ്റ് ചെയ്ത് ഡയറി മില്‍ക് ചോക്ലേറ്റും ചേര്‍ക്കുകയാണിദ്ദേഹം ചെയ്യുന്നത്. ഡയറി മില്‍ക് ചോക്ലേറ്റിന് പുറമെ ചോക്ലേറ്റ് സിറപ്പും ചേര്‍ക്കുന്നുണ്ട്. ഇത് മറിച്ചിട്ട ശേഷം നാല് ബ്രഡും വച്ച് ശേഷം വീണ്ടും തിരിച്ചിട്ട് ചീസും ചോക്ലേറ്റ് സിറപ്പുമെല്ലാം ചേര്‍ക്കുന്നു.

എന്തായാലും സംഭവം നല്ല പുതുമയുള്ള പരീക്ഷണമായെങ്കിലും ആരും ഇതിനോട് യോജിപ്പ് കാണിക്കുന്നില്ലെന്നതാണ് പ്രത്യേകത. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'കുക്കിംഗ് വീഡിയോ കണ്ട് പരീക്ഷിച്ചുനോക്കിയതാണ്'; രസകരമായ വീഡിയോ

'കുമ്പളങ്ങിയിൽ ഒരു ദിവസം 25 ലക്ഷം ലിറ്റർ വെള്ളം പോലും അടിക്കാൻ സാധിക്കുന്നില്ല'Drinking Water Kochi