ആദ്യം തവയിലേക്ക് ദോശമാവ് പരത്തി, ബട്ടര്‍ തേച്ച ശേഷം ആപ്പിളും പഴവും മുന്തിരിയുമെല്ലാം അടങ്ങിയ പഴക്കൂട്ടും മസാലയും ചേര്‍ക്കുകയാണ്. ഡ്രൈ ഫ്രൂട്ട്‌സും ഇതിലേക്ക് ചേര്‍ക്കുന്നുണ്ട്. ഒടുവില്‍ പനീറും സോസും കൂടി ചേര്‍ത്താണ് ദോശ 'സെറ്റ്' ചെയ്യുന്നത്

ദിവസവും രസകരമായ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നാം കാണുന്നത്. പ്രത്യേകിച്ച് ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ ( Food Video ) കാഴ്ചക്കാര്‍ ഏറെയാണ്. വിവിധ വിഭവങ്ങളുടെ റെസിപി മനസിലാക്കാന്‍ സഹായിക്കുന്ന വീഡിയോകളായിരുന്നു ആദ്യമെല്ലാം കൂടുതലും ശ്രദ്ധിക്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പാചക പരീക്ഷണങ്ങള്‍ക്കാണ് 'ഡിമാന്‍ഡ്' കൂടുതല്‍. 

സ്ട്രീറ്റ് ഫുഡിന്റെ കാര്യത്തില്‍ പേരുകേട്ട രാജ്യമാണ് നമ്മുടേത്. സാംസ്‌കാരിക വൈവിധ്യത്തോളം തന്നെ നമുക്ക് ഭക്ഷണത്തിലും വൈവിധ്യമുണ്ട്. ഈ വൈവിധ്യം രുചിച്ചറിയണമെങ്കില്‍ അതിന് സ്ട്രീറ്റ് ഫുഡ് സ്റ്റാളുകള്‍ തന്നെയാണ് ഉചിതം. 

ഇപ്പോള്‍ രുചി ഭേദങ്ങളുടെ പരീക്ഷണങ്ങള്‍ ഏറ്റവുമധികം നടക്കുന്നതും സ്ട്രീറ്റ് ഫുഡിലാണ്. അത്തരത്തിലൊരു പരീക്ഷണത്തിന്റെ വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില് ഭക്ഷണപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. പഴങ്ങള്‍ കൊണ്ടൊരു ദോശ. 

ദോശയില്‍ തന്നെ പല 'വറൈറ്റി'കളും നാം കേട്ടിട്ടുണ്ട്. മസാല ദോശയും മുട്ട ദോശയും മുതല്‍ ഇറച്ചി ദോശ വരെ പല 'ഫില്ലിംഗ്' വച്ചും ദോശ തയ്യാറാക്കാം. അങ്ങനെ പഴങ്ങളും മസാലയും വച്ച് തയ്യാറാക്കുന്ന ദോശയാണിത്. ദില്ലിയിലെ ഒരു സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നാണ് വീഡിയോ. 

ആദ്യം തവയിലേക്ക് ദോശമാവ് പരത്തി, ബട്ടര്‍ തേച്ച ശേഷം ആപ്പിളും പഴവും മുന്തിരിയുമെല്ലാം അടങ്ങിയ പഴക്കൂട്ടും മസാലയും ചേര്‍ക്കുകയാണ്. ഡ്രൈ ഫ്രൂട്ട്‌സും ഇതിലേക്ക് ചേര്‍ക്കുന്നുണ്ട്. ഒടുവില്‍ പനീറും സോസും കൂടി ചേര്‍ത്താണ് ദോശ 'സെറ്റ്' ചെയ്യുന്നത്. 

ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. പലരും ഇത് രുചിച്ചുനോക്കാനുള്ള താല്‍പര്യമറിയിച്ചും, പുതുമയാര്‍ന്ന പരീക്ഷണത്തിന് കയ്യടിച്ചും പ്രതികരിക്കുമ്പോള്‍ ഒരു വിഭാഗം ഇതിനോട് വലിയ താല്‍പര്യം കാണിക്കാതെയും ഇരിക്കുന്നുണ്ട്. ദോശയുടെ തനത് രുചി നഷ്ടപ്പെടുമെന്നാണ് ഇവരുടെ വാദം. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

View post on Instagram

Also Read:- വ്യായാമവും നടക്കും, ജ്യൂസും കഴിക്കാം; കാണാം വീഡിയോ...