ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് അന്‍സ മെറിന്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

തട്ടുകട സ്റ്റൈല്‍ ചിക്കൻ പെരട്ട് വീട്ടില്‍ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

സ്റ്റെപ് 1

•കോഴി - 500gm

•ചില്ലി ഫ്ലേക്ക്സ് - 1 ടീസ്പൂണ്‍

•മുളക് പോടി -1 ടീസ്പൂണ്‍

•മഞ്ഞൾ പൊടി -1/4 ടീസ്പൂണ്‍

•ഗരം മസാലപൊടി-1/4 ടീസ്പൂണ്‍

•പെരുംജീരകം (ചതച്ചത്) - 1/4 ടീസ്പൂണ്‍

•ഉപ്പ് - ആവശ്യത്തിന്

•ഇഞ്ചി വെളുത്തുളളി പേസ്റ്റ് -1 ടേബിള്‍സ്പൂണ്‍

•വിനാഗരി-1 ടീസ്പൂണ്‍

•എണ്ണ - 1 ടേബിള്‍സ്പൂണ്‍

സ്റ്റെപ് 2

•ചിക്കൻ വറക്കാൻ ആവശ്യത്തിന് ഉള്ള എണ്ണ

•കറിവേപ്പില

•സവാള-1

•ടൊമാറ്റോ സോസ് -1 ടേബിള്‍സ്പൂണ്‍

•വെള്ളം-1 ടേബിള്‍സ്പൂണ്‍

•ചില്ലി ഫ്ലേക്ക്സ് -1/2 ടീസ്പൂണ്‍

•ഗരം മസാല -1/4 ടീസ്പൂണ്‍

•ഇഞ്ചി വെളുത്തുളളി പേസ്റ്റ്- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

സ്റ്റെപ് 1-ല്‍ പറഞ്ഞിരിക്കുന്ന ചേരുവകൾ കോഴിയിൽ ചേർത്തു, അരപ്പ് പിടിക്കാൻ 15 മിനിറ്റ് വെയ്ക്കണം. അതിന് ശേഷം പാനിൽ അല്പം എണ്ണ ഒഴിച്ചു കറി വേപ്പില ഇട്ടു ചിക്കൻ വറുത്ത് എടുക്കണം. അതിന് ശേഷം വറുത്ത കോഴി പാനിൽ നിന്ന് കോരി മാറ്റി വെയ്ക്കാം. അതേ പാനിൽ തന്നെ സവാള, ഇഞ്ചി വെളുത്തുളളി പേസ്റ്റ് വഴറ്റണം. ശേഷം ഗരം മസാല, ടൊമാറ്റോ സോസ്, വെള്ളം ഒഴിച്ച് അരപ്പ് ഇളക്കണം. അതിലേക്ക് ചിക്കന് ഇട്ട് നന്നായ് മിക്സ് ചെയ്ത് 2-3 മിനിറ്റ് കുക്ക് ചെയ്യണം. ഇതോടെ ചിക്കൻ പെരട്ട് റെഡി.

View post on Instagram