ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. Street special fried jalebi 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേണ്ട ചേരുവകൾ

മൈദ 1 കപ്പ്

നെയ്യ് 1 സ്പൂൺ

എണ്ണ 1/2 ലിറ്റർ

വെള്ളം 3 ഗ്ലാസ്‌

പഞ്ചസാര 1 കപ്പ്‌

കുങ്കുമപ്പൂവ് 1 സ്പൂൺ

ഓറഞ്ച് ഫുഡ്‌ കളർ 1 സ്പൂൺ

Eno powder 1 സ്പൂൺ

വെള്ളം 1 ഗ്ലാസ്‌

തൈര് 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ച് അതിലേക്ക് പഞ്ചസാരയും കുങ്കുമപ്പൂവും ചേർത്ത് കൊടുത്ത് ഓറഞ്ച് ഫുഡ് കളർ ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി മാറ്റിവയ്ക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദ ചേർത്ത് കൊടുത്തതിലേക്ക് ഒരു സ്പൂൺ ചേർത്ത് അതിലേക്ക് തൈരും ചേർത്ത് കൊടുത്ത് വെള്ളം ഒഴിച്ച് നല്ലപോലെ കലക്കി മാറ്റിവയ്ക്കുക. ഇനി ഒരു കവറിലേക്ക് മാവ് നിറച്ചതിനുശേഷം ഇത് എണ്ണയിലേക്ക് നല്ലപോലെ ഒന്ന് ചുറ്റിച്ചു കൊടുത്തതിനുശേഷം ഫ്രൈ ചെയ്തെടുക്കുക. ശേഷം ചെപഞ്ചസാര പാനിയിലേക്ക് ഇട്ട് എടുക്കാവുന്നതാണ്.