ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് സോനം മിശ്ര തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

മസാല കപ്പലണ്ടി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

നിലക്കടല - രണ്ട് കപ്പ്

കടലമാവ് - ഒരു കപ്പ്

അരിപ്പൊടി - 2 സ്പൂൺ

മഞ്ഞൾ പൊടി - അര സ്പൂൺ

മുളകുപൊടി - ഒരു സ്പൂൺ

മല്ലിപ്പൊടി - അര സ്പൂൺ

ചട്ട് മസാല - ഒരു സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

എണ്ണ വറുക്കാൻ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നിലക്കടല ഒരു ബൗളിലേയ്ക്ക് ഇട്ടുകൊടുക്കുക. അതിലേയ്ക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി, ചാട്ട് മസാല, ആവശ്യത്തിന് ഉപ്പ് മല്ലിപ്പൊടി, അരിപ്പൊടി, കടലമാവ് എന്നിവ ചേർത്ത് വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ച് വയ്ക്കുക. ഇനി പാന്‍ ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുഴച്ച് വെച്ച നിലക്കടല ചേർത്ത് നന്നായിട്ട് വറുത്തെടുക്കാവുന്നതാണ്.

YouTube video player