രുചി കൂട്ടാൻ മാത്രമല്ല, ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും ഫ്ലാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഇന്ന് ഏറെ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഫ്ലാക്സ് സീഡ്. നമ്മുടെ നിത്യേനയുള്ള ആഹാരത്തിൽ ഇവ ഉൾപ്പെടുത്തുന്നത് രുചി കൂട്ടാൻ മാത്രമല്ല, ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും ഇത് പ്രധാനം ചെയ്യുന്നു. ഫ്ലാക്സ് സീഡ് പതിവായി കഴിക്കുന്നതിന്റെ പ്രധാന ആരോഗ്യഗുണങ്ങൾ ഇവയാണ്.
1. ചർമ്മത്തിന്റെ സംരക്ഷണം
ഫ്ലാക്സ് സീഡിന്റെ പുറംതൊലിക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ദഹന പ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. ഇത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളി ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകും.
2. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നു
ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ ഇല്ലാതാക്കാൻ ഫ്ലാക്സ് സീഡ് നല്ലതാണ്. ഇതിലെ ഉയർന്ന ഫൈബർ ദഹനനാളത്തെ പൂർണ്ണമായി വൃത്തിയാക്കുകയും ടോക്സിനുകളെ ശരീരത്തിൽ നിന്ന് ഫലപ്രദമായി പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു.
3. സന്ധികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
സന്ധിവേദനയും നീർക്കെട്ടും അനുഭവിക്കുന്നവർ ഫ്ലാക്സ് സീഡ് കഴിക്കുന്നത് ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ശരീരത്തിലെ വീക്കം കുറയ്ക്കാനുള്ള ശേഷിയുണ്ട്.
4. ദഹന ആരോഗ്യം വർദ്ധിപ്പിക്കുന്നു
ഫൈബറുകളാൽ സമ്പുഷ്ടമായ ഫ്ലാക്സ് സീഡ് കുടലിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കൃത്യമായ മലവിസർജ്ജനം ഉറപ്പാക്കുകയും ചെയ്യുന്നു.
5. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ ഫ്ലാക്സ് സീഡ് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ശരീരത്തിൽ ഗ്ലൂക്കോസ് ആഗിരണം ചെയ്യപ്പെടുന്നത് സാവധാനത്തിലാക്കുന്നു. ഇത് പെട്ടെന്ന് രക്തത്തിൽ പഞ്ചസാര ഉയരുന്നത് തടയാൻ സഹായിക്കും.


