പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ തന്നെയാണ് നമുക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാവുക. ഇതിന് സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുമുണ്ട്. ഇപ്പോള്‍ മഞ്ഞ് കാലം കൂടിയായതോടെ ജലദോഷം, ചുമ, പനി പോലുള്ള അണുബാധകള്‍ വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍ 'ഇമ്മ്യൂണിറ്റി' കൂട്ടാന്‍ സഹായിക്കുന്ന മൂന്ന് തരം വെജിറ്റബിള്‍ സൂപ്പുകളാണ് പരിചയപ്പെടുത്തുന്നത്
കൊവിഡ് 19 മഹാമാരി വന്നതോടെ ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള ആളുകളുടെ ആശങ്ക ഏറെ വര്‍ധിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷി ഇല്ലാത്തവരിലാണ് വൈറസ് എളുപ്പത്തില്‍ കയറിക്കൂടുകയെന്നും രോഗം തീവ്രമാവുകയെന്നുമുള്ള വിവരം കൂടി അറിഞ്ഞതോടെ, എങ്ങനെയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മിക്കവരും.
പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ തന്നെയാണ് നമുക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാവുക. ഇതിന് സഹായിക്കുന്ന പല തരം ഭക്ഷണങ്ങളുമുണ്ട്. ഇപ്പോള്‍ മഞ്ഞ് കാലം കൂടിയായതോടെ ജലദോഷം, ചുമ, പനി പോലുള്ള അണുബാധകള്‍ വ്യാപകമാവുകയാണ്. ഈ സാഹചര്യത്തില്‍ 'ഇമ്മ്യൂണിറ്റി' കൂട്ടാന്‍ സഹായിക്കുന്ന മൂന്ന് തരം വെജിറ്റബിള്‍ സൂപ്പുകളാണ് പരിചയപ്പെടുത്തുന്നത്.
ഒന്ന്...
ഇഞ്ചിയും ക്യാരറ്റും ചേര്‍ത്ത് തയ്യാറാക്കുന്ന സൂപ്പാണ് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഇഞ്ചി, നമുക്കറിയാം അണുബാധകളെ അകറ്റിനിര്‍ത്താന്‍ പ്രയോജനപ്രദമാകുന്ന 'ആന്റി ഓക്സിഡന്റുകള്‍' കൊണ്ട് സമ്പുഷ്ടമാണ്. ചുമ, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങളെയെല്ലാം ഒഴിവാക്കാന്‍ ഇഞ്ചിയോളം അടുക്കളയില്‍ ഉപയോഗപ്പെടുന്ന മറ്റൊന്നും കാണില്ല. ക്യാരറ്റാണെങ്കില്‍ 'ബീറ്റ കരോട്ടിന്‍' എന്ന പദാര്‍ത്ഥത്തിനാല്‍ സമ്പന്നമാണ്. ഇത് കാഴ്ചാശക്തി വര്‍ധിപ്പിക്കാനും അതുപോലെ തന്നെ അണുബാധകളെ ചെറുത്തുനില്‍ക്കാനും ഉപകാരപ്പെടുന്നതാണ്.
റെസിപ്പിക്കായി ക്ലിക്ക് ചെയ്യുക:ക്യാരറ്റ്- ഇഞ്ചി സൂപ്പ്; തയ്യാറാക്കാം എളുപ്പത്തില്‍...
രണ്ട്...
പല തരം പച്ചക്കറികള്‍ യോജിപ്പിച്ച് തയ്യാറാക്കുന്ന രുചികരമായ സൂപ്പാണ് അടുത്തതായി പരിചയപ്പെടുത്തുന്നത്. തക്കാളി, ബീന്‍സ്, ക്യാരറ്റ്, ഗ്രീന്‍ പീസ്, കുരുമുളക്, ജീരകം, കറിവേപ്പില എന്നിവയാണ് ഇതില്‍ പ്രധാനമായും ചേര്‍ക്കുന്നത്. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ഈ സൂപ്പില്‍ ധാരാളമായി കാണുന്നു. അതിനാല്‍ തന്നെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്ന് മാത്രമല്ല ആരോഗ്യത്തിന് ഗുണകരമാകുന്ന പലതും ചെയ്യാന്‍ ഈ സൂപ്പിനാകും.
റെസിപ്പിക്കായി ക്ലിക്ക് ചെയ്യുക: 'മിക്സഡ് വെജിറ്റബിള്‍ സൂപ്പ്' എങ്ങനെ തയ്യാറാക്കാം...
മൂന്ന്...
മൂങ് ദാലും തേങ്ങയും കിവിപ്പഴവും ചേര്‍ത്ത് തയ്യാറാക്കുന്ന വളരെ വ്യത്യസ്തമായൊരു സൂപ്പാണ് അവസാനമായി പരിചയപ്പെടുത്തുന്നത്. കിവി, നമുക്കറിയാം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍-സിയുടെ മികച്ചൊരു ഉറവിടമാണ്. മൂങ് ദാല്‍ പ്രോട്ടീനാല്‍ സമ്പുഷ്ടമായതിനാല്‍ അമിതമായി ആഹാരം കഴിക്കുന്നത് തടയാനും ഊര്‍ജ്ജസ്വലതയോടെയിരിക്കാനുമെല്ലാം സഹായിക്കുന്നു. കുരുമുളക്, ഗ്രൂമ്പൂ, മഞ്ഞള്‍പ്പൊടി എന്നിങ്ങനെ ഔഷധഗുണങ്ങളുള്ള സ്പൈസുകളും കൂടിയാകുമ്പോള്‍ ഈ സൂപ്പ് ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമാകുന്നു.
റെസിപ്പിക്കായി ക്ലിക്ക് ചെയ്യുക: സ്പെഷ്യല്‍ 'മൂങ്ദാല്‍ കിവി സൂപ്പ്' തയ്യാറാക്കാം...
