നമ്മുടെ നാട്ടിലെ തനത് വിഭവമായ ദോശയിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. എന്ന് മാത്രമല്ല, ഈ ദോശ കഴിക്കുന്നയാള്‍ക്ക് കാഷ് പ്രൈസും ലഭിക്കുമെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ഫുഡ് വ്ളോഗര്‍ അറിയിക്കുന്നത്
ഓരോ ദിവസവും വ്യത്യസ്തമായ പല വീഡിയോകളും ( Viral Video ) വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) നമ്മെ തേടിയെത്താറ്. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും വലിയ തോതിലുള്ള സ്വീകരണവും സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുണ്ട്. പലപ്പോഴും ഭക്ഷണങ്ങളില്‍ നടത്തുന്ന പരീക്ഷണങ്ങളാണ് ഇത്തരം വീഡിയോകളുടെ പ്രധാന ആകര്‍ഷണമായി വരാറ്.
സമാനമായൊരു പാചക പരീക്ഷണ വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. നമ്മുടെ നാട്ടിലെ തനത് വിഭവമായ ദോശയിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. എന്ന് മാത്രമല്ല, ഈ ദോശ കഴിക്കുന്നയാള്‍ക്ക് കാഷ് പ്രൈസും ലഭിക്കുമെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ഫുഡ് വ്ളോഗര്‍ അറിയിക്കുന്നത്.
അങ്ങനെയെങ്കില്‍ ഇത് കഴിച്ച് കാഷ് പ്രൈസ് സ്വന്തമാക്കുക തന്നെയെന്ന് തീരുമാനിക്കാന്‍ വരട്ടെ. ഇത് വെറും സാധാരണ ദോശയല്ല, അങ്ങനെ പെട്ടെന്ന് കഴിച്ചുതീര്‍ത്ത് കൈ കഴുകി സമ്മാനം വാങ്ങി പോകാന്‍. പത്ത ്അടി നീളമുള്ള ഗമണ്ടന്‍ ദോശയാണിത്. ഇത് ഒറ്റയ്ക്ക് ഒരാള്‍ കഴിക്കുകയെന്നാല് അത് ചെറിയ വെല്ലുവിളിയല്ല.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ എങ്ങനെയാണ് ഈ നീളന്‍ ദോശ തയ്യാറാക്കുന്നത് എന്നതും കാണിക്കുന്നുണ്ട്. വട്ടത്തില്‍ ഓരോ ദോശകളായി മാവ് ചട്ടിയിലൊഴിച്ച്, അതിനെ കൂട്ടിച്ചേര്‍ത്ത് പത്തടി നീളമുള്ള ദോശയാക്കുകയാണ് ചെയ്യുന്നത്. അകത്ത് ഉരുളക്കിഴങ്ങ് മസാലയുണ്ട്. ദോശ വെന്ത ശേഷം ഇത് റോള്‍ ചെയ്തെടുത്ത് മുകളില്‍ ചീസും ചേര്‍ക്കുന്നു. സാമ്പാറും, ചമ്മന്തിയും ആലു മസാലയുമടക്കം കറികളായി പലതും കൂടെ വരും.
ദില്ലിയിലെ ഉത്തം നഗറിലുള്ള ഒരു ഹോട്ടലിലാണ് ഈ ദോശ ചലഞ്ച് നടക്കുന്നതത്രേ. ഭക്ഷണപ്രേമികളായ ധാരാളം പേര് വീഡിയോയ്ക്ക് പ്രതികരണമറിയിക്കുന്നുണ്ട്. നിരവധി പേര് ഇത് പങ്കുവയ്ക്കുന്നുമുണ്ട്.
വീഡിയോ കാണാം...
Also Read:- കൊവിഡ് കാലത്ത് അധ്യാപക ജോലി നഷ്ടമായി; വീട്ടിലെ ഭക്ഷണം വിറ്റ് ജീവിതമാർഗം; വീഡിയോ
