നമ്മള്‍ നിത്യം കഴിക്കുന്ന ദക്ഷിണേന്ത്യന്‍  വിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഡ്ഡലി (Idli). നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി.

ഭക്ഷണവുമായി (food) ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് നമ്മെ തേടി സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) ദിവസവും എത്തുന്നത്. അത്തരത്തിലൊരു വീഡിയോയെ (video) കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

നമ്മള്‍ നിത്യം കഴിക്കുന്ന ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഡ്ഡലി (Idli). പ്രത്യേകിച്ച്, ദോശയും ഇഡ്ഡലിയുമൊക്കെ പ്രാതലിന് മിക്കവീടുകളിലും ഉണ്ടാകും. സോഫ്റ്റായ, നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി ഇഷ്ടമല്ലാത്ത മലയാളികള്‍ ഇല്ലെന്ന് തന്നെ പറയാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇപ്പോഴിതാ ഒരു ഫുഡ് വ്ളോഗർ ആദ്യമായി ഇഡ്ഡലി കഴിക്കുന്നതിന്റെ വീഡിയോ ആണ് സാമൂഹികമാധ്യമത്തിൽ വൈറലാകുന്നത്. 

ഫുഡ് വിത് സോയ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീ‍ഡിയോ പ്രചരിക്കുന്നത്. ഇഡ്ഡലിയും വടയും ചട്നികളുമൊക്കെ ആദ്യമായി കഴിക്കുകയാണ് ഈ വിയറ്റ്നാം വ്ളോ​ഗര്‍. ഇഡ്ഡലിയും വടയും സാമ്പാറും ചട്നികളും വച്ച പാത്രത്തിനു മുന്നിലിരിക്കുന്ന വ്ളോ​ഗറിൽ നിന്നാണ് വീ‍ഡിയോ ആരംഭിക്കുന്നത്. ശേഷം മൂന്നുവിധത്തിലുള്ള ചട്നികളെക്കുറിച്ചും സാമ്പാറിനെക്കുറിച്ചുമൊക്കെ വ്ളോ​ഗർ പറയുന്നുണ്ട്. 

View post on Instagram

ഇഡ്ഡലി മൂന്ന് ചട്നികളിലും സാമ്പാറിലുമൊക്കെ മുക്കി ആസ്വദിച്ച് കഴിക്കുന്ന കൂട്ടത്തില്‍ കിടിലൻ കോമ്പിനേഷനെന്ന് പറയുന്നുണ്ട് കക്ഷി. വടയും സാമ്പാറിൽ മുക്കി കഴിക്കുന്നതു കാണാം. ഇഡ്ഡലി തയ്യാറാക്കാൻ പഠിപ്പിക്കുമോ എന്നാണ് അവര്‍ വീഡിയോ പങ്കുവച്ചുകൊണ്ട് ക്യാപ്ഷനിൽ കുറിക്കുന്നത്. ഇതിന് മറുപടിയായി പലരും ഇഡ്ഡലിയുടെയും ചട്നികളുടെയും റെസിപ്പിയും പങ്കുവച്ചിട്ടുണ്ട്.

Also Read: ദോശയില്‍ ഇങ്ങനെയുമൊരു പരീക്ഷണം; വീഡിയോ...


മില്ലറ്റ് ഇഡ്ഡലി ഒരു സംഭവം ആണെന്ന് ഉപരാഷ്ട്രപതി; ട്വീറ്റ് വൈറല്‍

അടുത്തിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu) പങ്കുവച്ച ഇഡ്ഡലിയുടെ ചിത്രങ്ങളും കുറിപ്പും ട്വിറ്ററില്‍ വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വസേന പൊലി എന്ന റെസ്റ്റോറന്‍റില്‍ നിന്ന് ഇഡ്ഡലി കഴിച്ചതിന്‍റെ സന്തോഷം ആണ് അദ്ദേഹം പങ്കുവച്ചത്. യുവ സംരംഭകനായ ചിറ്റേം സുധീറാണ് ഈ റെസ്റ്റോറന്‍റിന്‍റെ ഉടമ. 

മില്ലറ്റുകളില്‍ തയ്യാറാക്കിയ ഇഡ്ഡലികളായിരുന്നു അവ. രുചിയേറിയ മില്ലറ്റ് കൊണ്ടുള്ള ഭക്ഷണം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പുറമെ ആഹാരക്രമത്തിന് ഓര്‍ഗാനിക് ആയ ബദല്‍ മാര്‍ഗമാണിതെന്നും ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു. ഇലകളിൽ പുഴുങ്ങിയെടുത്താണ് ഇഡ്ഡലി തയ്യാര്‍ ചെയ്തിരിക്കുന്നത്. ഒപ്പം തേങ്ങ കൊണ്ടുള്ള രണ്ട് വ്യത്യസ്ത ചമ്മന്തികളും ഉണ്ടായിരുന്നു. 

ഇത്തരത്തില്‍ നടനും എംപിയുമായ സുരേഷ് ​ഗോപിയും (suresh gopi) ഇഡ്ഡലിയോടുള്ള തന്‍റെ ഇഷ്ടം വെളിപ്പെടുത്തിയിരുന്നു. ഇഡ്ഡലിയും ചമ്മന്തിയും നാരങ്ങാ അച്ചാറും തൈരുമാണ് തന്റെ പ്രിയരുചികൾ എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. 

Also Read: 'തെെര്, ചമ്മന്തി, നാരങ്ങാ അച്ചാർ, ഇഡ്ഡലി' പ്രിയപ്പെട്ട ഭക്ഷണം ഇതാണ്: സുരേഷ് ​ഗോപി