ഉത്തർപ്രദേശിലെ രാംപൂരിലെ ഹാദി അക്കാദമി എന്ന സ്‌കൂളിലെ കുട്ടികളാണ് അവരുടെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് വീഡിയോയിൽ പറയുന്നു. 

നഴ്‌സറി കുട്ടികൾ അവരുടെ ഇഷ്ടഭക്ഷണങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. 15 ദശലക്ഷം കാഴ്ചക്കാർ വീഡിയോ ഇപ്പോൾ തന്നെ കണ്ട് കഴിഞ്ഞു. ഉത്തർപ്രദേശിലെ രാംപൂരിലെ ഹാദി അക്കാദമി എന്ന സ്‌കൂളിലെ കുട്ടികളാണ് അവരുടെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് വീഡിയോയിൽ പറയുന്നു. hadiacademyrampur എന്ന ഇൻസ്റ്റാഗ്രാമിൽ പേജിൽ പങ്കുവച്ച വീഡിയോയാണ് വെെറലായത്.

മോളുടെ ഇഷ്ടഭക്ഷണം എന്താണെന്ന് ചോദിച്ചാണ് വീഡിയോ തുടങ്ങുന്നത്. മോമോസ്, ബർ​ഗർ, പിസ, ഐസ്ക്രീം, ഫ്രഞ്ച് ഫ്രൈസ്, ആലൂ പൊറോട്ട ഇങ്ങനെ വിവിധ ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് കുട്ടികൾ പറയുന്നത് വീഡിയോയിൽ കാണാം. കുട്ടികളുടെ രസകരമായ ഭാവങ്ങളെ നന്നായിട്ടുണ്ടെന്നും വീഡിയോയിൽ കമന്റ് ചെയ്തിട്ടുണ്ട്. 

ബർ​ഗറിനെ Burdal എന്നും ചില കുട്ടികൾ പറയുന്നുണ്ട്. ദോശ ഏറെ ഇഷ്ടമാണെന്ന് പറയുന്ന കുട്ടിയും അതിലുണ്ടായിരുന്നു. എന്നാൽ കൂടുതൽ കുട്ടികളും പറഞ്ഞത് ബിരിയാണിയും പിസയും മോമോസും തന്നെയായിരുന്നു. 

കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് ഈ അഞ്ച് ഭക്ഷണങ്ങൾ നൽകാം

View post on Instagram