Asianet News MalayalamAsianet News Malayalam

Vishu 2024: ഇത് വിഷു സ്പെഷ്യൽ ചെറിയ ഉള്ളി- സപ്പോട്ട പായസം; റെസിപ്പി

ഈ വിഷുവിന് ഒരൽപം വെറൈറ്റി ചെറിയ ഉള്ളി- സപ്പോട്ട പായസം  തയ്യാറാക്കിയാലോ? നിഷിദ ഹമീദ്‌ തയ്യാറാക്കിയ പാചകക്കുറിപ്പ്...

Vishu special onion Chikoo payasam recipe
Author
First Published Apr 12, 2024, 1:00 PM IST

'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ  വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ.  നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com  എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'

Vishu special onion Chikoo payasam recipe

 

ഈ വിഷുവിന്‌ ഒരൽപം വെറൈറ്റി മധുരം തന്നെ ആക്കിക്കളയാം. പായസമില്ലാതെ ആഘോഷമില്ലല്ലോ.. ചെറിയ ഉള്ളിയും ചിക്കൂ അഥവാ സപ്പോട്ടയും വെച്ച്‌ ഒരടിപൊളി പായസമാണ്‌ നമ്മളിന്നുണ്ടാക്കാൻ പോകുന്നത്‌. അപ്പോ തുടങ്ങാല്ലേ…? 

വേണ്ട ചേരുവകൾ...

പശുവിൻ പാൽ- 1 ലിറ്റർ
ചെറിയ ഉള്ളി- 8 എണ്ണം
സപ്പോട്ട - 8 എണ്ണം
പഞ്ചസാര- 3/4 കപ്പ്‌ (240 മില്ലി)
നെയ്യ്‌ - 2 ടേബിൾസ്പൂൺ
കശുവണ്ടി - 10 എണ്ണം
ഏലക്കായ പൊടി- 1/2 ടീസ്പൂൺ
ബിരിയാണി അരി - 1/4 കപ്പ്‌ (കഴുകി മിക്സിയിൽ ഒന്ന് പൽസ്‌ ചെയ്ത്‌ എടുത്തത്‌)

തയ്യാറാക്കുന്ന വിധം...

  • സപ്പോട്ട തൊലിയും കുരുവും കളഞ്ഞ്‌ വൃത്തിയാക്കി വെക്കുക.
  • അരി നന്നയി കഴുകി മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക.
  • പാത്രത്തിൽ നെയ്യ്‌ ചേർത്ത്‌ ചെറിയ ഉള്ളി ചേർത്ത്‌ വഴറ്റുക. 
  • ഇതിലേക്ക്‌ പാൽ ചേർക്കുക. പാൽ ചൂടായി വരുമ്പോൾ കഴുകിയ അരി ചേർത്ത്‌ വേവിച്ചെടുക്കുക.
  • വെന്ത്‌ വരുമ്പോൾ പഞ്ചസാരയും, അണ്ടിപ്പരിപ്പും, ഏലക്കാപ്പൊടിയും ചേർത്ത്‌ ഇളക്കുക . 
  • സപ്പോട്ട അരച്ചെടുത്ത്‌ 1 ടേബിൾസ്പൂൺ നെയ്യിൽ 3 മിനിറ്റ്‌ വഴറ്റി എടുക്കുക.
  • റെഡിയായ പായസത്തിൽ സപ്പോട്ട വഴറ്റിയത്‌ ചേർത്ത്‌ വാങ്ങിവെക്കുക. അങ്ങനെ നമ്മുടെ രുചികരമായ സപ്പോട്ട ചെറിയുള്ളി പായസം റെഡി.

Also read: വിഷുവിന് വ്യത്യസ്ത രുചിയില്‍ തയ്യാറാക്കാം റവ ഉണ്ണിയപ്പം; റെസിപ്പി

 

youtubevideo

 

Follow Us:
Download App:
  • android
  • ios