ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ലഘുഭക്ഷണമാണ് മഖാന. നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം ഗണ്യമായി വർദ്ധിപ്പിക്കാതെ തന്നെ വിശപ്പിനെ മറികടക്കാൻ ഇത് സഹായിക്കും. ഇതിലെ ഉയർന്ന പ്രോട്ടീനും നാരുകളും കൂടുതൽ നേരം വയറു നിറച്ചതായി തോന്നാൻ സഹായിക്കും.
മഖാനയെ കുറിച്ച് അധികമൊന്നും അറിയാത്തതിനാൽ തന്നെ പലരും ഇത് വാങ്ങി കഴിക്കാറില്ല എന്നതാണ് സത്യം. എന്താണ് മഖാന കഴിക്കുന്നത് കൊണ്ടുള്ള ഗുണം? മഖാനകളിൽ കലോറി കുറവാണ്. എന്നാൽ പ്രോട്ടീൻ, കാൽസ്യം, മഗ്നീഷ്യം, നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം, ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ കൂടുതലാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ലഘുഭക്ഷണമാണ് മഖാന. നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം ഗണ്യമായി വർദ്ധിപ്പിക്കാതെ തന്നെ വിശപ്പിനെ മറികടക്കാൻ ഇത് സഹായിക്കും. ഇതിലെ ഉയർന്ന പ്രോട്ടീനും നാരുകളും കൂടുതൽ നേരം വയറു നിറച്ചതായി തോന്നാൻ സഹായിക്കും.
മഖാന കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മഖാന കുറഞ്ഞ ഗ്ലൈസെമിക് ആയതിനാൽ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഭക്ഷണമാണ്. മഖാനയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ ചർമ്മത്തിന്റെ ഇലാസ്തികതയെ സഹായിക്കുന്ന നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മഖാന കഴിക്കുന്നത് പ്രായമാകുമ്പോൾ ചുളിവുകൾ കുറയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
മഖാന കഴിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മഖാന അമിതമായി കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതുമാണ്. പ്രതിദിനം ഏകദേശം 30 ഗ്രാം (ഏകദേശം ഒരു പിടി) മഖാന കഴിക്കാവുന്നതാണ്. അമിതമായാൽ ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. മഖാനകളിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുമ്പോൾ വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
നട്സ്. വിത്തുകൾ എന്നിവ അലർജി പ്രശ്നമുള്ളവർ മഖാന ഒഴിവാക്കുക, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും മഖാന ഒഴിവാക്കുക.


