ബ്ലഡ് ഷുഗര്‍, ശരീരഭാരം എന്നിവ വരെ കൂടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാകാനും ഇത് പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.

പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. ബ്ലഡ് ഷുഗര്‍, ശരീരഭാരം എന്നിവ വരെ കൂടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാകാനും ഇത് പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും. അതിനാല്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കാം.

ശര്‍ക്കരയില്‍ സുക്രോസ് അടങ്ങിയിരിക്കുന്നതിനാലാണ് ഇവ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നത്. കൂടാതെ അയേണ്‍, ഫോളേറ്റ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയൊക്കെ ശർക്കരയില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ശര്‍ക്കര സഹായിക്കും. 

അയേണ്‍ ധാരാളം അടങ്ങിയ ശര്‍ക്കര വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും. പൊട്ടാസ്യം അടങ്ങിയ ശര്‍ക്കര ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. ഭക്ഷണത്തിന് ശേഷം കുറച്ച് ശര്‍ക്കര കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. അതുപോലെ കാത്സ്യം അടങ്ങിയ ശര്‍ക്കര കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. പ‍ഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.