ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് സമ്പന്നമായ വാള്‍നട്സ് കുതിര്‍ത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ നട്സാണ് വാള്‍നട്സ്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് സമ്പന്നമായ വാള്‍നട്സ് കുതിര്‍ത്ത് ദിവസവും കഴിക്കുന്നത് നല്ലതാണ്.

കുതിർത്ത വാള്‍നട്സ് ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം:

1. ദഹനം

കുതിർത്ത വാള്‍നട്സ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇവ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

2. ഊര്‍ജ്ജം

വാള്‍നട്സ് ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഇവ ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താന്‍ സഹായിക്കും.

3. ചർമ്മം

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

4. തലമുടി, നഖങ്ങളുടെ ആരോഗ്യം

കുതിർത്ത വാള്‍നട്ടിൽ ബയോട്ടിൻ, വിറ്റാമിൻ ഇ, ഒമേഗ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യമുള്ള മുടിക്കും നഖത്തിനും അത്യാവശ്യമാണ്.

5. ശരീരഭാരം നിയന്ത്രിക്കാന്‍

ഫൈബര്‍ അടങ്ങിയ വാള്‍നട്ട് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.

ഒരു ദിവസം എത്ര വാള്‍നട്ട് വരെ കഴിക്കണം?

ദിവസവും മൂന്ന്- നാല് വാള്‍നട്ട് വരെ കഴിക്കാം. രാവിലെ തന്നെ കുതിര്‍ത്ത വാള്‍നട്ട് കഴിച്ച് ദിവസം തുടങ്ങാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.