Asianet News MalayalamAsianet News Malayalam

ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട്?

ദിവസവും പാചകം ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ ഉള്ളി ഒന്നിച്ച് വാങ്ങി സൂക്ഷിക്കുകയായിരിക്കും പതിവ്. ഉള്ളി ഇങ്ങനെ ഒന്നിച്ച് വാങ്ങി വയ്ക്കുമ്പോഴുള്ളൊരു വെല്ലുവിളി ഇത് കേടായിപ്പോകുന്നതാണ്

why onions should not keep inside refrigerator
Author
First Published Dec 20, 2023, 7:36 PM IST

ഉള്ളി അല്ലെങ്കില്‍ സവാള, ഏതൊരു അടുക്കളയിലും അവിഭാജ്യഘടകമാണ്. അത്രമാത്രം ആവശ്യമുള്ളൊരു ചേരുവ. നമ്മള്‍ സാധാരണഗതിയില്‍ തയ്യാറാക്കുന്ന മിക്ക കറികളിലും വിഭവങ്ങളിലുമെല്ലാം ഉള്ളി ആവശ്യമായി വരാറുണ്ട്. അതിനാല്‍ തന്നെ ഏതൊരു അടുക്കളയിലും എപ്പോഴും കാണുന്നൊരു പച്ചക്കറി കൂടിയായിരിക്കും ഇത്.

ദിവസവും പാചകം ചെയ്യുന്നവരെ സംബന്ധിച്ച് അവര്‍ ഉള്ളി ഒന്നിച്ച് വാങ്ങി സൂക്ഷിക്കുകയായിരിക്കും പതിവ്. ഉള്ളി ഇങ്ങനെ ഒന്നിച്ച് വാങ്ങി വയ്ക്കുമ്പോഴുള്ളൊരു വെല്ലുവിളി ഇത് കേടായിപ്പോകുന്നതാണ്. ചിലരെങ്കിലും ഇത് പേടിച്ച് ഉള്ളി ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കാറുണ്ട്. 

അധികപേര്‍ക്കും അറിയാം ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കാനേ പാടില്ലാത്ത പച്ചക്കറിയാണ്. പക്ഷേ ഇതറിയാത്തവരുണ്ട്. എന്തായാലും എന്തുകൊണ്ടാണ് ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് പറയുന്നത് എന്നുകൂടി അറിയാം. 

തണുപ്പ്...

ഉള്ളി പാളികളായി 'ക്രിസ്പി'യായിരിക്കുന്ന പ്രകൃതമുള്ള വിഭവമാണ്. മാത്രമല്ല- ഇത് ഡ്രൈ ആയിരിക്കണം. നനവെത്തുന്നതോടെ ഉള്ളി കേടാവുകയാണ് ചെയ്യുക. ഫ്രിഡ്ജിനകത്തെ തണുത്ത അന്തരീക്ഷം ആവശ്യമായി വരുന്നത് ജലാംശം കാര്യമായിട്ടുള്ള പച്ചക്കറികള്‍ക്കോ പഴങ്ങള്‍ക്കോ ആണ്. മറിച്ച് പ്രകൃതമുള്ള വിഭവങ്ങള്‍ ഫ്രിഡ്ജില്‍ വച്ചാല്‍ അത് കേടായിപ്പോകാം. 

ഇരുട്ട്...

ഉള്ളി പോലെ മണ്ണില്‍ വളരുന്ന വിഭവങ്ങള്‍ സൂക്ഷിക്കുമ്പോഴും അതിന് അനുയോജ്യമായ ഇടം വേണം. അല്ലാത്തപക്ഷം അത് കേടായിപ്പോകാം. തക്കാളിയോ കക്കിരിയോ എല്ലാം സൂക്ഷിക്കും പോലെ ഫ്രിഡ്ജിനകത്ത് ഉള്ളി വച്ചാലുള്ള പ്രയാസം അപ്പോള്‍ ഊഹിക്കാമല്ലോ. ഫ്രിജ്ഡിനകത്തെ വെളിച്ചവും ഉള്ളിക്ക് നല്ലതല്ല. ഉള്ളി നിഴലുള്ള- അത്ര മാത്രം തണുപ്പുള്ള - വരണ്ട - ഉണങ്ങിയ സ്ഥലത്താണ് സൂക്ഷിക്കേണ്ടത്.

കേടായ ഉള്ളി...

കേടായ ഉള്ളി രുചിയില്‍ മാത്രമല്ല വ്യത്യാസം വരുത്തുക, മറിച്ച് അത് വയറിനും പ്രശ്നമാണ്. ഓക്കാനം, നെഞ്ചെരിച്ചില്‍, അധികരിച്ച ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഇത് കാരണമാകും. 

ഉള്ളി സൂക്ഷിക്കേണ്ടത്...

ഉള്ളി നേരത്തെ പറഞ്ഞതുപോലെ വരണ്ട, അല്‍പം തണുപ്പുള്ള (ഫ്രിഡ്ജിന്‍റെ അത്ര പാടില്ല) സ്ഥലത്ത് വായുസഞ്ചാരത്തോടെ വേണം വയ്ക്കാൻ. ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി സൂക്ഷിക്കരുത്, കാരണം പെട്ടെന്ന് രണ്ടും മുള വന്ന് കേടായിപ്പോകാം. പ്ലാസ്റ്റിക് സഞ്ചികളില്‍ ചുറ്റിയോ പ്ലാസ്റ്റിക് ബോക്സുകളില്‍ അടച്ചോ ഉള്ളി സൂക്ഷിക്കരുത്. തൊലി കളഞ്ഞതോ മുറിച്ചതിന്‍റെ ബാക്കിയായതോ ആയ ഉള്ളി പ്ലാസ്റ്റിക് കണ്ടെയ്നറിലാക്കി ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാവുന്നതാണ്. 

Also Read:- എന്തുകൊണ്ട് രാത്രിയില്‍ നെഞ്ചെരിച്ചില്‍; പരിഹാരമായി ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios