ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആഗോള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ, ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവയുടെ സഹകരണത്തിൽ നിന്നാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.
എല്ലാ വർഷവും ജൂൺ 7 ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ആഗോളതലത്തിൽ ഭക്ഷ്യജന്യ രോഗങ്ങളുടെ നിരക്ക് കുറയ്ക്കാനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഭക്ഷ്യജന്യ രോഗങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും കുറയ്ക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.
ഭക്ഷ്യജന്യ രോഗങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് ആഗോളതലത്തിൽ അവബോധം വർദ്ധിപ്പിക്കുന്നതിനും വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. "ഭക്ഷ്യ സുരക്ഷ: ശാസ്ത്രം പ്രവർത്തനത്തിൽ" എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആഗോള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ, ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവയുടെ സഹകരണത്തിൽ നിന്നാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.
ഏതാണ്ട് 16 ദശലക്ഷം ആളുകളാണ് സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ ദിവസവും രോഗികളാകുന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള ശരാശരി 340 കുട്ടികളാണ് ദിവസവും ഭക്ഷ്യജന്യ രോഗങ്ങൾ ബാധിച്ച് മരിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതിസാരം മുതൽ കാൻസർ വരെ സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നിറിപ്പ് നൽകുന്നു.
വയറിളക്കം മുതൽ ക്യാൻസർ വരെ, സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന ഏകദേശം 200 രോഗങ്ങളെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. സുരക്ഷിതമല്ലാത്ത ഭക്ഷണം കാരണം പ്രതിദിനം ശരാശരി 16 ലക്ഷം പേർ രോഗികളാകുന്നതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ രാസവസ്തുക്കൾ എന്നിവ മൂലമുണ്ടാകുന്ന ഭക്ഷ്യജന്യ രോഗങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. ഈ രോഗങ്ങൾ ദീർഘകാല സങ്കീർണതകൾക്കും ഗുരുതരമായ കേസുകളിൽ മരണത്തിനും പോലും കാരണമാകും. വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.


