പന്ത്രണ്ടാം സ്ഥാനത്തുള്ള ആൻഗേഴ്സിനെ തോൽപിച്ചാൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിലി ഫ്രഞ്ച് ചാമ്പ്യന്‍മാരാകും. 

പാരിസ്: ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാരെ ഇന്നറിയാം. ലിലിയും പിഎസ്ജിയും കിരീടപ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിനിറങ്ങും.

ഫ്രഞ്ച് ലീഗ് വണ്ണിലെ കിരീടപ്പോരാട്ടത്തിൽ പ്രവചനം അസാധ്യമാണ്. ലിലി 37 കളിയിൽ 80 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യൻമാരായ പി‌എസ്‌ജി 79 പോയിന്റുമായി രണ്ടാമതും. പന്ത്രണ്ടാം സ്ഥാനത്തുള്ള ആൻഗേഴ്സിനെ തോൽപിച്ചാൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിലി ഫ്രഞ്ച് ചാമ്പ്യന്‍മാരാകും. 

നെയ്മറുടെ പിഎസ്ജിക്ക് കിരീടം നേടണമെങ്കിൽ ബ്രെസ്റ്റിനെ തോൽപിക്കുന്നതിനൊപ്പം, ഒന്നാം സ്ഥാനത്തുള്ള ലിലി പോയിന്റ് നഷ്ടപ്പെടുത്തുകയും വേണം. ലിലി സമനില വഴങ്ങുകയും പിഎസ്ജി ജയിക്കുകയും ചെയ്താൽ 82 പോയിന്റുമായി പിഎസ്‌ജി കിരീടം നിലനിർത്തും. അവസാന കളിയിൽ പിഎസ്ജിയും ലിലിയും സമനില വഴങ്ങിയാൽ ലിലിയായിരിക്കും ചാമ്പ്യൻമാർ.

സുവാരസ് രക്ഷകനായി, ലാ ലിഗ കിരീടം അത്‌ലറ്റികോ മാഡ്രിഡിന്

ബുണ്ടസ് ലീഗ: ഗോളടിവീരനായി ലെവൻഡോവ്സ്‌കി; 49 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥ

കൊവിഡ് പ്രതിരോധം: ഐ ലീഗ് ജേഴ്‌സി ലേലം ചെയ്ത് ഉബൈദ്; 33,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona