മുന്നേറ്റ നിരയില്‍ പെഡ്രിയും ലെവന്‍ഡോവ്‌സ്കിയും കിണഞ്ഞു ശ്രമിച്ചെങ്കിലും സമനില ഗോള്‍ ബാഴ്സയില്‍ നിന്ന് ഒഴിഞ്ഞു നിന്നു. 25-ാം മിനിറ്റില്‍ റാഫീഞ്ഞയുടെ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ലെവന്‍ഡോവ്‌സ്കി നഷ്ടമാക്കി. സമനില ഗോളിനായുള്ള ബാഴ്സയുടെ ശ്രമങ്ങള്‍ക്കിടെ ഫെഡര്‍ വാല്‍വെര്‍ദെ റയലിന്‍റെ ലീഡുയര്‍ത്തി രണ്ടാം ഗോളും നേടി.
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബാഴ്സയെ വീഴ്ത്തിയ റയല്‍ മാഡ്രിഡ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്ന റയലിനെതിരെ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ബാഴ്സ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ കൂടി നേടി റയല്‍ വിജയം ആധികാരികമാക്കി.
സ്വന്തം മൈതാനത്ത് റയലിന് തന്നെയായിരുന്നു തുടക്കം മുതല്‍ ആധിപത്യം. പന്ത്രണ്ടാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്‍റെ ഗോള്‍ ശ്രമം ടെര്‍ സ്റ്റെഗന്‍ രക്ഷപ്പെടുത്തിയെങ്കിലും പന്തെത്തിയത് കരീം ബെന്‍സേമയുടെ കാലുകളിലായിരുന്നു. റീ ബൗണ്ടില്‍ അനായാസം പന്ത് വലയിലെത്തിച്ച ബെന്‍സേമ തുടക്കത്തിലെ റയലിനെ മുന്നിലെത്തിച്ചു. ആദ്യ ഗോള്‍ വീണശേഷവും പാസിംഗിലോ മുന്നേറ്റത്തിലോ മികവ് കാട്ടാന്‍ ബാഴ്സക്കായില്ല. ഇടക്കിടെ ലഭിച്ച ഒറ്റപ്പെട്ട അവസരങ്ങളില്‍ റയല്‍ പ്രതിരോധം ഫലപ്രദമായി തടയുകയും ചെയ്തു.
ഗോള്‍വല നിറച്ച് എടികെ മോഹന്‍ ബഗാന്‍, കേരളാ ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി
മുന്നേറ്റ നിരയില്‍ പെഡ്രിയും ലെവന്‍ഡോവ്‌സ്കിയും കിണഞ്ഞു ശ്രമിച്ചെങ്കിലും സമനില ഗോള്‍ ബാഴ്സയില്‍ നിന്ന് ഒഴിഞ്ഞു നിന്നു. 25-ാം മിനിറ്റില്‍ റാഫീഞ്ഞയുടെ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ലെവന്‍ഡോവ്‌സ്കി നഷ്ടമാക്കി. സമനില ഗോളിനായുള്ള ബാഴ്സയുടെ ശ്രമങ്ങള്‍ക്കിടെ ഫെഡര്‍ വാല്‍വെര്‍ദെ റയലിന്‍റെ ലീഡുയര്‍ത്തി രണ്ടാം ഗോളും നേടി. മെന്‍ഡിക്ക് പാസ് ചെയ്ത് വിനീഷ്യസ് ജൂനിയര്‍ ഓവര്‍ ലാപ് ചെയ്തെങ്കിലും ആരാലും മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന വാല്‍വെര്‍ദെക്ക് പാസ് ചെയ്ത മെന്‍ഡിയുടെ ബുദ്ധിയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. പന്ത് പോസ്റ്റിന്‍റെ ഇടതുമൂലയില്‍ അടിച്ചു കയറ്റി വാല്‍വെര്‍ദെ റയലിനെ രണ്ടടി മുന്നിലെത്തിച്ചു.
ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡുമായി മടങ്ങിയ റയല്‍ രണ്ടാം പകുതിയിലും ഗോള്‍ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതിനിടെ 52ാം മിനിറ്റില്‍ ബെന്‍സേമ വീണ്ടും ബാഴ്സയുടെ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. ഒടുവില്‍ കളി തീരാന്‍ ഏഴ് മിനിറ്റ് ബാക്കിയിരിക്കെ ഫെറാന്‍ ടോറസിലൂടെ ഒരു ഗോള്‍ മടക്കി ബാഴ്സ സമനില പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ റോഡ്രിഗോയെ ബോക്സില്‍ വീഴ്ത്തിയതിന് വാറിലൂടെ റഫറി പെനല്‍റ്റി വിധിച്ചു.
എടിക്കെ മോഹന്‍ ബഗാനെതിരായ എല്‍ ക്ലാസിക്കോ പോരാട്ടം, കല്യൂഷ്നി ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍
പിഴവുകളേതുമില്ലാതെ പന്ത് വലയിലെത്തിച്ച് റോഡ്രിഗോ റയലിന്‍റെ ആധിപത്യം ഉറപ്പിച്ചു. ഒമ്പത് മത്സരങ്ങളില്‍ എട്ട് ജയവും ഒരു സമനിലയുമുള്ള റയല്‍ 25 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഇത്രയും മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ബാഴ്സ 22 പോയന്‍റുമായി രണ്ടാം സ്ഥാനത്തും 19 പോയന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.
