Asianet News MalayalamAsianet News Malayalam

യൂറോയില്‍ ഓറഞ്ച് വസന്തത്തിന് തുടക്കമിടാന്‍ ഹോളണ്ട്; എതിരാളികള്‍ ഉക്രെയ്‌ന്‍

മറ്റൊരു മത്സരത്തിൽ ഓസ്‌ട്രിയ രാത്രി ഒൻപതരയ്‌ക്ക് നോർത്ത് മാസിഡോണിയയെ നേരിടും. 

UEFA EURO 2020 Group C Netherlands vs Ukraine Preview
Author
Amsterdam, First Published Jun 13, 2021, 11:26 AM IST

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് ഫുട്ബോളിൽ ഹോളണ്ട് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പില്‍ സിയില്‍ രാത്രി പന്ത്രണ്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ഉക്രെയ്‌നാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ഓസ്‌ട്രിയ രാത്രി ഒൻപതരയ്‌ക്ക് നോർത്ത് മാസിഡോണിയയെ നേരിടും. 

UEFA EURO 2020 Group C Netherlands vs Ukraine Preview

യൂറോപ്പിൽ ഓറഞ്ച് വസന്തം വിരിയിക്കാൻ ഹോളണ്ട് ഇറങ്ങുകയാണ്. ആദ്യ കടമ്പ ആന്ദ്രേ ഷെവ്ചെങ്കോവ് തന്ത്രമോതുന്ന ഉക്രെയ്‌ന്‍. സന്നാഹ മത്സരത്തിൽ ജോർജിയയെ മൂന്ന് ഗോളിന് മുക്കിയ ആത്മവിശ്വാസമുണ്ട് ഫ്രാങ്ക് ഡിബോയറുടെ ഹോളണ്ടിന്. 3-5-2 ശൈലിയിൽ കളത്തിലിറങ്ങുന്ന ഹോളണ്ടിന് ഗോളടിക്കാൻ മെംഫിസ് ഡീപേയുണ്ട് മുന്നിൽ. വൈനാൾഡം, ഡി യോംഗ്, ബ്ലൈൻഡ് എന്നിവർ മധ്യനിരയിൽ. പ്രതിരോധത്തിന്റെ ചുമതല ഡി ലൈറ്റിന്. പരുക്കേറ്റ് പുറത്തായ വിർജിൽ വാൻഡൈക്കിന് പകരം വൈനാൾഡമാണ് ഹോളണ്ടിനെ നയിക്കുന്നത്. 

പരുക്കേറ്റ് പിൻമാറിയ വാൻഡെക്കിന്റെ അഭാവം മറികടക്കണം. കൊവിഡ് ബാധിതനായ ജാസ്പർ സിലെസനും ഇന്ന് കളത്തിലുണ്ടാവില്ല. അവസാന നാല് കളിയിലും സമനില വഴങ്ങിയ ഉക്രെയ്‌ൻ ഡച്ച് കടന്നാക്രമണങ്ങളെ ചെറുക്കാനാവും ശ്രദ്ധിക്കുക. റൊമാൻ യാരെംചുക്കിന്റെയും റുസ്ലാൻ മാലിനോവ്സ്കിയുടേയും പ്രത്യാക്രമണങ്ങളിലാണ് ഗോൾ പ്രതീക്ഷ. 

UEFA EURO 2020 Group C Netherlands vs Ukraine Preview

ഹോളണ്ടും ഉക്രെയ്‌നും നേർക്കുനേർ ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണിത്. ഹോളണ്ട് ഒരു കളിയിൽ ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും ആദ്യം ഏറ്റുമുട്ടിയത് 2008ലാണ്. ഹോളണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. ഒടുവിൽ ഏറ്റുമുട്ടിയത് 2010ൽ. ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. 

ആത്മവിശ്വാസത്തോടെ ഓസ്‌ട്രിയ

അതേസമയം നോർത്ത് മാസിഡോണിയക്കെതിരെ ഇറങ്ങുമ്പോൾ ഓസ്‌ട്രിയക്ക് വലിയ ആശങ്കകളില്ല. യോഗ്യതാ റൗണ്ടിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഓസ്‌ട്രിയക്കൊപ്പം നിന്നിരുന്നു. റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഡേവിഡ് അലാബ നയിക്കുന്ന പ്രതിരോധമാണ് ഓസ്‌ട്രിയയുടെ കരുത്ത്. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

പകരം വീട്ടാൻ ഇംഗ്ലണ്ട് ക്രൊയേഷ്യക്കെതിരെ; യൂറോയില്‍ ഇന്ന് തീപാറും

'ക്രിസ്... ക്രിസ്... ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു'; ഗോള്‍ എറിക്സന് സമര്‍പ്പിച്ച് ലുക്കാക്കു

ഫുട്ബോളിന് അതിര്‍ത്തികളില്ല; എറിക്‌സണ് മറതീര്‍ക്കാന്‍ പതാക നല്‍കി ഫിന്‍ലന്‍ഡ് ആരാധകര്‍

ഇത് സ്‌നേഹത്തിന്‍റെ, കരുതലിന്‍റെ മനുഷ്യമതില്‍; ലോകത്തിന് മാതൃകയായി ഡെന്‍മാര്‍ക്ക് താരങ്ങള്‍

ക്രിസ്റ്റ്യന്‍, എറിക്‌സണ്‍... കോപ്പന്‍‌ഹേഗില്‍ അലയടിച്ച് ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക് ആരാധകരുടെ സ്‌നേഹം- വീഡിയോ

എറിക്‌സന് കൃത്രിമശ്വാസം നൽകി, പങ്കാളിയെ ആശ്വസിപ്പിച്ചു; യഥാര്‍ഥ നായകന്‍ കെയര്‍, കയ്യടിച്ച് ഫുട്ബോള്‍ ലോകം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios