ഇറ്റലിയോടേറ്റ തോൽവിയുടെ ആഘാതവും വെയ്‌ൽസിനോട് സമനില വഴങ്ങിയ നിരാശയും മാറ്റി പ്രീ ക്വാർട്ടർ സ്വപ്‌നങ്ങൾക്ക് നിറം പകരാൻ സ്വിറ്റ്സർലൻഡിന് തുർക്കിക്ക് എതിരെ ഗോൾ വർഷിക്കണം

ബാകു: യൂറോ കപ്പില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സ്വിറ്റ്സര്‍‌ലൻഡ് ഇന്ന് തുർക്കിയെ നേരിടും. വമ്പൻ ജയവുമായി നോക്കൗട്ട് ഉറപ്പിക്കാനാകും സ്വിറ്റ്സർലൻഡിന്റെ ശ്രമം. രാത്രി 9:30നാണ് മത്സരം.

ഇറ്റലിയോടേറ്റ തോൽവിയുടെ ആഘാതവും(3-0), വെയ്‌ൽസിനോട് സമനില(1-1) വഴങ്ങിയ നിരാശയും മാറ്റി പ്രീ ക്വാർട്ടർ സ്വപ്‌നങ്ങൾക്ക് നിറം പകരാൻ സ്വിറ്റ്സർലൻഡിന് തുർക്കിക്ക് എതിരെ ഗോൾ വർഷിക്കണം. ഇറ്റലി വെയ്‌ൽസിനെ തോൽപ്പിക്കുക കൂടി ചെയ്‌താൽ രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലൻഡിന് നോക്കൗട്ട് ഉറപ്പിക്കാം.

അതേസമയം ടൂർണമെന്‍റിലെ പോരാളികൾ ആവുമെന്ന് കരുതിയ തുർക്കി അടപടലം അടിതെറ്റിയാണ് വരുന്നത്. ഇറ്റലിയോട് മൂന്ന് ഗോളിനും വെയ്‌ൽസിനോട് രണ്ട് ഗോളിനും തോറ്റു. ഒന്നും തിരിച്ചു കൊടുത്തില്ല. പ്രതീക്ഷകൾ അസ്‌തമിച്ച തുർക്കിയുടെ ലക്ഷ്യം ഇന്നൊരു ആശ്വാസ ജയമാണ്.

യൂറോ കപ്പിൽ സ്വിറ്റ്സർലൻഡിന് അത്ര നല്ല ചരിത്രമില്ല. ഒടുവിൽ കളത്തിലിറങ്ങിയ 15 മത്സരങ്ങളിൽ ജയം രണ്ടിൽ മാത്രം. ഈ ചീത്തപ്പേര് മാറ്റാനാണ് ഷാക്കയും സംഘവും ടൂർണമെന്‍റിനെത്തിയത്. യൂറോയ്‌ക്ക് മുമ്പ് തുടർച്ചയായി ആറ് മത്സരങ്ങൾ ജയിച്ച ആവേശവും കരുത്ത് പകർന്നു. മനക്കോട്ട പക്ഷേ മൈതാനത്ത് ഉയർന്നില്ല. ജീവന്മരണ പോരാട്ടത്തിൽ തുർക്കികൾ സ്വിസ്സുകാരുടെ വഴിമുടക്കുമോ എന്ന് രാത്രി ഒമ്പതര മുതൽ കാണാം. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

യൂറോ കപ്പ്: ജൈത്രയാത്ര തുടരാന്‍ അസൂറികള്‍, എതിരാളികള്‍ വെയ്‌ല്‍സ്

മൊറേനൊ പെനാല്‍റ്റി തുലച്ചു; സ്‌പെയ്‌നിന് പോളണ്ടിന്റെ സമനിലപ്പൂട്ട്

രണ്ട് ഗോളുകള്‍ ദാനം നല്‍കി, ബാക്കി ജര്‍മനി അടിച്ചു; പോര്‍ച്ചുഗലിന് ദാരുണ തോല്‍വി

ഹംഗറി കുഞ്ഞന്‍ ടീമല്ല! ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചുകെട്ടി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona