Asianet News MalayalamAsianet News Malayalam

ഹോണർ പാഡ് ഇന്ത്യയിലെത്തും; വിലയും പ്രത്യേകതയും

5 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിന്റെ ഫീച്ചർ. മുൻവശത്ത്, ഹോണർ പാഡ് 8 ന് 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെട്ടിട്ടുണ്ട്. 

Honor Pad 8 Teased to Launch in India Soon
Author
First Published Sep 17, 2022, 7:28 AM IST

ഹോണർ പാഡ് 8 ഉടനെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ടാബ്‌ലെറ്റ് രാജ്യത്ത് ലഭ്യമാവുക. ഹോണർ പാഡ് 8 ന്റെ ഇന്ത്യൻ വേരിയന്റിൽ മറ്റ് വേരിയന്റുകൾക്ക് സമാനമായ ഫീച്ചറുകൾ ഉണ്ടെന്ന് പറയപ്പെടുന്നു.

2K റെസല്യൂഷനും 87 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഉള്ള 12 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ടാബ്‌ലെറ്റിന് ഉള്ളത്. 128 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്. ഫോൺ അരീനയുടെ റിപ്പോർട്ട് അനുസരിച്ച് ടാബ്‌ലെറ്റിന്റെ ഇന്ത്യയിലെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റിലാണ് കമ്പനി ആഗോളതലത്തിൽ ഹോണർ പാഡ് 8 പുറത്തിറക്കിയത്. 

128GB സ്റ്റോറേജ് വേരിയന്റിന് MYR 1,399 (ഏകദേശം 24,600 രൂപ)യാണ് വില. ബ്ലൂ ഹവർ കളർ ഓപ്ഷനിലാണ് ഇത് വരുന്നത്. MagicUI 6.1-ലാണ് ഇത് പ്രവർത്തിക്കുന്നത്. കൂടാതെ 2K (1,200x2,000 പിക്സലുകൾ) റെസല്യൂഷനോടുകൂടിയ 12-ഇഞ്ച് എൽസിഡി ഡിസ്പ്ലേ, 87 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം, ചെറിയ നീല വെളിച്ചം നൽകുന്നതിനുള്ള TUV റെയിൻലാൻഡ് സർട്ടിഫിക്കേഷൻ, ഫ്ലിക്കർ-ഫ്രീ എന്നിവയുമുണ്ട്.  

5 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിന്റെ ഫീച്ചർ. മുൻവശത്ത്, ഹോണർ പാഡ് 8 ന് 5 മെഗാപിക്സൽ സെൽഫി ക്യാമറയും ഉൾപ്പെട്ടിട്ടുണ്ട്. കണക്റ്റിവിറ്റിക്കായി, ടാബ്‌ലെറ്റിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.1, ഒടിജി എന്നിവയുമുണ്ട്. ഹോണർ ഹിസ്റ്റൻ, DTS:X അൾട്രാ എന്നിവയുമായി കണക്ട് ചെയ്ത എട്ട് സ്പീക്കറാണ് ഇതിന് ഉള്ളത്. 

ഒരു ആക്സിലറോമീറ്ററും ആംബിയന്റ് ലൈറ്റ് സെൻസറും ഉണ്ട്. യൂണിബോഡി ഡിസൈനും ടാബ്‌ലെറ്റിന്റെ ഫീച്ചറാണ്.22.5W ചാർജിംഗ് പിന്തുണയുള്ള 7,250mAh ബാറ്ററിയാണ് ഇതിനുള്ളത്. ടാബ്‌ലെറ്റിന് 174.06 x 278.54 x 6.9 എംഎം, ബാറ്ററിയോടൊപ്പം ഏകദേശം 520 ഗ്രാം ഭാരവുമുണ്ടെന്ന് കമ്പനി പറയുന്നു. ഹോണർ പാഡ് 8 ന് ഡിസ്പ്ലേയുടെ ഇടത്തും വലത്തും 7.2 എംഎം കട്ടിയുള്ള ബെസലുകളുമുണ്ട്.

ജിയോയും ഷവോമിയും വിജയിപ്പിച്ചെടുത്ത തന്ത്രം, വമ്പൻ ഓഫറുകളിൽ 5ജി ഫോണുകളെത്തും, അൺലിമിറ്റഡ് ഡാറ്റ, ഒടിടി 'ഓഫർ'?

ഇന്ത്യയിൽ നിന്നും ലാഭം കൊയ്ത് ചൈന; രണ്ട് വർഷം കൊണ്ട് ഷവോമി ഇന്ത്യയിലെത്തിച്ചത് 7 ദശലക്ഷം 5ജി സ്മാർട്ട്‌ഫോണുകൾ

Follow Us:
Download App:
  • android
  • ios