20000 രൂപയില്‍ താഴെ വിലയ്ക്ക് 5700 എംഎഎച്ച് ബാറ്ററിയും ഡൈമൻസിറ്റി 7400 ചിപ്പും, ഐക്യുസ്സെഡ്10ആർ സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക് വരവ് പ്രഖ്യാപിച്ചു

ദില്ലി: പുതിയ ബജറ്റ്-സൗഹാര്‍ദ സ്‌മാര്‍ട്ട്‌ഫോണായ ഐക്യുസ്സെഡ്10ആർ ജൂലൈ 24ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഐക്യു സ്ഥിരീകരിച്ചു. കമ്പനി ഇതിനകം തന്നെ സ്സെഡ്10ആർ-ന്‍റെ ഡിസൈൻ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ iQOO Z10R 5G ഫോണിന്‍റെ ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി, ഐപി റേറ്റിംഗ് തുടങ്ങിയവയെക്കുറിച്ചുള്ള കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഐക്യുസ്സെഡ്10ആർ സ്‌മാര്‍ട്ട്‌ഫോണില്‍ 120 ഹെര്‍ട്സ് ഒഎൽഇഡി ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേ ലഭിക്കും. ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയുള്ള ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ട്‌ഫോണാണ് ഐക്യുസ്സെഡ്10ആർ എന്ന് അവകാശപ്പെടുന്നു. ഇതിന് ഐപി68 + ഐപി69 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗ് ഉണ്ടായിരിക്കും. അതായത് 30 മിനിറ്റ് വരെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നാലും അതിനെ അതിജീവിക്കാൻ ഈ ഫോണിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷനിലും റിയൽമി നാർസോ 80 പ്രോയിലും കാണുന്ന അതേ എസ്ഒസി, മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസർ ആയിരിക്കും ഫോണിന് കരുത്ത് പകരുന്നത്. ഇത് 12 ജിബി റാം, 12 ജിബി വെർച്വൽ റാം, 256 ജിബി സ്റ്റോറേജ് എന്നിവ പിന്തുണയ്ക്കും.

ഗെയിമിംഗിനായി ബൈപാസ് ചാർജിംഗ് പിന്തുണയുള്ള 5,700 എംഎഎച്ച് ബാറ്ററിയാണ് സ്സെഡ്10ആര്‍-ൽ ലഭിക്കുന്നത്. എന്നാൽ ഔദ്യോഗിക ചാർജർ വാട്ടേജ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചൂടിനെ കൈകാര്യം ചെയ്യുന്നതിനായി ഒരു വലിയ ഗ്രാഫൈറ്റ് കൂളിംഗ് ഏരിയ ഈ ഫോണിൽ ലഭിക്കും. കൂടാതെ കൂടുതൽ ഈടുനിൽക്കുന്നതിനായി മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് റേറ്റിംഗും ഇതിലുണ്ടാകും.

ക്യാമറ വിഭാഗത്തില്‍ ഐക്യു Z10R-ൽ 50 എംപി സോണി ഐഎംഎക്സ്882 പ്രൈമറി സെൻസറും 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ടായിരിക്കും. സെക്കൻഡറി പിൻ ക്യാമറയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇതൊരു ഡെപ്ത് സെൻസർ ആയിരിക്കാനാണ് സാധ്യത. 20,000 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിലെ ഒരു സാധാരണ പ്രവണതയാണിത്. ഫ്രണ്ട്, റിയർ ക്യാമറകള്‍ 4കെ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കും. ഐക്യു നിയോ 10 സീരീസിൽ നിന്ന് കടമെടുത്ത ഒരു സവിശേഷതയാണിത്. മോണോ സ്പീക്കറുമായി വരുന്ന സ്സെഡ്10-ൽ നിന്ന് വ്യത്യസ്തമായി സ്സെഡ്10ആര്‍-ൽ ഒരു സ്റ്റീരിയോ സ്‌പീക്കർ സജ്ജീകരണം ചേർത്തിട്ടുണ്ട്.

അക്വാമറൈൻ, മൂൺസ്റ്റോൺ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ iQOO Z10R 5G ലഭ്യമാകും, കൂടാതെ 7.39 എംഎം പ്രൊഫൈൽ സ്ലിം ആയിരിക്കും. ഐക്യുസ്സെഡ്10ആര്‍ ഹാന്‍ഡ്‌സെറ്റിന്‍റെ വില ഇന്ത്യയിൽ 20,000 രൂപയിൽ താഴെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News