ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്, പുതിയ മോഡലായ വൺപ്ലസ് 15ടി മാർച്ച് 24-ന് ചൈനയിൽ അവതരിപ്പിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ്, 7,500 എംഎഎച്ച് ഭീമൻ ബാറ്ററി, 100 വാട്സ് ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 

ബെയ്‌ജിങ്: ചൈനീസ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് അവരുടെ പുതിയ സ്‍മാർട്ട്ഫോൺ മോഡലായ വൺപ്ലസ് 15ടി ഈ മാസം ചൈനയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് 24-ന് വൈകുന്നേരം 7 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 4:30) നടക്കുന്ന ലോഞ്ചിന് മുന്നോടിയായി, കമ്പനി ഈ ഫോണിന്‍റെ പ്രധാന സവിശേഷതകളും ഫീച്ചറുകളും പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

വൺപ്ലസ് 15ടി: ക്വാൽകോം സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്

പുതിയ വൺപ്ലസ് 15ടി, കമ്പനി പുറത്തിറക്കിയ ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 15-ൽ ഉപയോഗിച്ചിരിക്കുന്ന അതേ ജി2 വൈ-ഫൈ ചിപ്പുമായി എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കൂടാതെ, ക്വാൽകോമിന്‍റെ സ്‍നാപ്‍ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 3എൻഎം സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിപ്സെറ്റ് മികച്ച പെർഫോമൻസും ഉയർന്ന എഫിഷ്യൻസിയും ഉറപ്പുനൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഗെയിമിംഗ് പ്രേമികൾക്ക് പ്രത്യേകമായി, “വിൻഡ് ചേസർ ഗെയിംങ്ങ്” എന്ന പുതിയ ജനറേഷൻ കർണലോടെയാണ് ഈ ഫോൺ എത്തുന്നത്. ഇത് 1.5കെ റെസല്യൂഷനിൽ 165 fps വരെ ഗെയിമിംഗ് പ്രകടനം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ, “Lingxi” ടച്ച് റെസ്പോൺസ് ചിപ്പ് ഉപയോഗിച്ച് കൂടുതൽ കൃത്യവും വേഗത്തിലുള്ള ടച്ച് പ്രതികരണം ലഭ്യമാക്കുന്നു.

7,500 എംഎഎച്ച് ബാറ്ററി

ബാറ്ററി കാര്യത്തിൽ വൺപ്ലസ് 15ടി ഏറെ ശ്രദ്ധ നേടുന്നു. 7,500 എംഎഎച്ച് ശേഷിയുള്ള “ഗ്ലേസിയർ ബാറ്ററി” ഉപയോഗിച്ച്, ഏകദേശം 10.3 മണിക്കൂർ ഗെയിമിംഗ്, 22.8 മണിക്കൂർ വീഡിയോ പ്ലേബാക്ക്, 13 മണിക്കൂർ നാവിഗേഷൻ തുടങ്ങിയ ഉപയോഗങ്ങൾ സാധ്യമാകുമെന്ന് കമ്പനി പറയുന്നു. 100 വാട്‌സ് സൂപ്പർവിഓഓസി സൂപ്പര്‍വൂക് വയർഡ് ഫാസ്റ്റ് ചാർജിംഗിനും 50 വാട്‌സ് വയർലെസ് ചാർജിംഗിനും പിന്തുണയുണ്ട്. കൂടാതെ, ബൈപാസ് ചാർജിംഗ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോൺ 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി+ 256 ജിബി, 16 ജിബി + 512 ജിബി, 16 ജിബി + 1 ടിബി എന്നിങ്ങനെ വിവിധ സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാകും. നിറങ്ങളിൽ പ്യുവർ കൊക്കോ, റിലാക്സിംഗ് മാച്ച, ഹീംലിംഗ് വൈറ്റ് ചോക്കലേറ്റ് എന്നിവ ഉൾപ്പെടുന്നു. ഇതിനകം തന്നെ ഓപ്പോ ചൈന ഓൺലൈൻ സ്റ്റോറിലൂടെ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming