Asianet News MalayalamAsianet News Malayalam

ബ്രൗസിംഗും വായനയും എഴുത്തുമെല്ലാം ഈസിയാവും; വണ്‍പ്ലസ് നോര്‍ഡ് 4ല്‍ മൂന്ന് പുതിയ എഐ ടൂളുകള്‍

വണ്‍പ്ലസ് നോര്‍ഡ് 4 ഉപയോക്താവാണോ നിങ്ങള്‍; മൂന്ന് തകര്‍പ്പന്‍ എഐ ടൂളുകളെത്തി, മറ്റൊരു മോഡലിലും ലഭ്യം
 

OnePlus has brought three AI features to OnePlus Nord 4 5G
Author
First Published Aug 16, 2024, 12:57 PM IST | Last Updated Aug 16, 2024, 1:01 PM IST

മുംബൈ: വണ്‍പ്ലസ് നോര്‍ഡ് 4 ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്ന് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഫീച്ചറുകള്‍ നോര്‍ഡ് 4ലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വണ്‍പ്ലസ്. നോര്‍ഡ് 4 സിഇ ലൈറ്റിലും ഇവയില്‍ ചില എഐ ടൂളുകള്‍ ലഭ്യമാകും. എഐ ടൂള്‍കിറ്റിന്‍റെ ഭാഗമായാണ് ഈ ഫീച്ചറുകള്‍ വണ്‍പ്ലസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

വണ്‍പ്ലസ് അടുത്തിടെ അവതരിപ്പിച്ച സ്‌മാര്‍ട്ട്ഫോണാണ് നോര്‍ഡ് 4. നോര്‍ഡ് 4 5ജിയിലും നോര്‍ഡ് 4 സിഇ ലൈറ്റ് 5ജിയിലും എഐ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വണ്‍പ്ലസ്. മൂന്ന് എഐ ഫീച്ചറുകളാണ് നോര്‍ഡ് 4ലേക്ക് വന്നിരിക്കുന്നത്. സൈഡ്‌ബാറില്‍ ഈ എഐ ഫീച്ചറുകള്‍ കാണാം. ടെക്‌സ്റ്റ്-ടു-സ്‌പീച്ച് ടൂളായ 'എഐ സ്‌പീക്ക്' ആണ് ഇതിലൊന്ന്. ഒരു വെബ്‌പേജിനെ നമുക്ക് ഏതൊരു ജെന്‍ഡറിന്‍റെയും ശബ്ദത്തില്‍ വായിച്ച് കേള്‍പ്പിക്കുന്ന ഫീച്ചറാണിത്. 'എഐ സമ്മറി' എന്നതാണ് മറ്റൊരു ഫീച്ചര്‍. വലിയൊരു ഡോക്യുമെന്‍റോ വെബ്‌പേജോ ചുരുക്കിയെഴുതി തരുന്നതാണ് ഈ ഫീച്ചര്‍. സമയലാഭം ഏറെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഫീച്ചറാണിത്. 'എഐ റൈറ്റര്‍' എന്ന ഇമെയിലുകളും ലേഖനങ്ങളും നിരൂപണങ്ങളും ടെക്സ്റ്റ് മെസേജുകളും തയ്യാറാക്കാന്‍ സഹായിക്കുന്ന ടൂളാണ് മൂന്നാമത്തേത്. 

എന്നാല്‍ ഫീച്ചറുകള്‍ അനിവാര്യമായി വരുന്ന ഘട്ടത്തിലെ ഈ എഐ ടൂളുകള്‍ ആക്റ്റീവാവുകയുള്ളൂ. ഉദാഹരണത്തിന്, നിങ്ങളൊരു വെബ്‌പേജ് ബ്രൗസ് ചെയ്യുകയാണെങ്കില്‍, ഏറെ ഉള്ളടക്കം വരുന്ന പേജില്‍ പ്രവേശിക്കുമ്പോള്‍ മാത്രമേ എഐ സ്‌പീക്ക് എന്ന ഫീച്ചര്‍ ആക്റ്റീവാകുകയുള്ളൂ. ആഗോളതലത്തിലുള്ള എല്ലാ നോര്‍ഡ് 4 ഉപയോക്താക്കള്‍ക്കും പുതിയ എഐ ഫീച്ചറുകള്‍ ലഭ്യമാണ്. ഇവയ്ക്ക് പുറമെ മറ്റനേകം എഐ ഫീച്ചറുകളും നോര്‍ഡ് 4ലേക്ക് വണ്‍പ്ലസ് ഭാവിയില്‍ കൊണ്ടുവരും എന്നാണ് റിപ്പോര്‍ട്ട്. 

Read more: കുറുന്തോട്ടിക്കും വാതമോ! ലോകവ്യാപകമായി പണിമുടക്കി ചാറ്റ്‌ജിപിറ്റി, യൂസര്‍മാരെ വലച്ച് ഒടുവില്‍ തിരിച്ചുവന്നു    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios