റിയൽമി പി4എക്‌സ് 5ജി (Realme P4x 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്യാമറ, ഡിസ്‌പ്ലെ, ചിപ്പ്, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും വിശദമായി അറിയാം.
ദില്ലി: റിയൽമി പി4എക്‌സ് 5ജി (Realme P4x 5G) ഇന്ത്യയിൽ പുറത്തിറങ്ങി. 7,000 എംഎഎച്ച് ബാറ്ററിയും 45വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും സഹിതം മൂന്ന് നിറങ്ങളിലാണ് പുതിയ പി സീരീസ് സ്‍മാർട്ട്‌ഫോൺ വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റിലാണ് റിയൽമി പി4എക്‌സ് 5ജി 5ജി പ്രവർത്തിക്കുന്നത്. എട്ട് ജിബി വരെ റാമും 256ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഇതിനുണ്ട്. 6.72 ഇഞ്ച് ഡിസ്‌പ്ലേയും 50-മെഗാപിക്‌സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഇതിലുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള ഐപി64 റേറ്റിംഗാണ് റിയൽമി പി4എക്‌സ് 5ജി 5ജിക്കുള്ളത്. ഈ ഫോണിന്‍റെ വിശേഷങ്ങൾ വിശദമായി അറിയാം.
റിയൽമി പി4എക്‌സ് 5ജി വിലയും സവിശേഷതകളും
വില: റിയൽമി പി4എക്‌സ് 5ജി 5ജിയുടെ 6ജിബി/128ജിബി സ്റ്റോറേജ് വേരിയന്‍റിന് 15,499 രൂപയും 8ജിബി/128ജിബി സ്റ്റോറേജ് വേരിയന്‍റിന് 16,999 രൂപയും 8ജിബി/256ജിബി സ്റ്റോറേജ് വേരിയന്‍റിന് 17,999 രൂപയും ആണ് വില. ലോഞ്ച് ഓഫർ എന്ന നിലയിൽ റിയൽമി പി4എക്‌സ് 5ജിയുടെ അടിസ്ഥാന റാമും സ്റ്റോറേജുമുള്ള മോഡൽ 13,499 രൂപയ്ക്ക് കിഴിവ് വിലയ്ക്ക് റിയൽമി വാഗ്‌ദാനം ചെയ്യും.
നിറങ്ങളും ഡെലിവറിയും: മാറ്റ് സിൽവർ, എലഗന്‍റ് പിങ്ക്, ലേക്ക് ഗ്രീൻ നിറങ്ങളിൽ ഇത് ലഭ്യമാണ്. ഡിസംബർ 12ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്‌കാർട്ട് വഴിയും റിയൽമിയുടെ ഓൺലൈൻ സ്റ്റോർ വഴിയും ഫോണിന്‍റെ വിൽപ്പന ആരംഭിക്കും.
ഡിസ്പ്ലേ: 1080 x 2400 പിക്സൽ റെസല്യൂഷനുള്ള 6.72 ഇഞ്ച് ഫുൾഎച്ച്ഡി+ ഡിസ്പ്ലേയാണ് റിയൽമി പി4എക്‌സ് 5ജി 5ജിയിൽ ഉള്ളത്. ഈ പഞ്ച്-ഹോൾ എൽസിഡി പാനൽ 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 240 ഹെര്‍ട്‌സ് ടച്ച് സാമ്പിൾ റേറ്റും 1000 നിറ്റ്‍സ് ബ്രൈറ്റ്നസും വാഗ്‌ദാനം ചെയ്യുന്നു.
ചിപ്‌സെറ്റ്: വേഗതയ്ക്കും മൾട്ടിടാസ്കിംഗിനും വേണ്ടി, ഈ റിയൽമി ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ പ്രോസസർ നൽകിയിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്‌സെറ്റിന് 780K+ എന്ന Antutu സ്കോർ ഉണ്ട്.
റാമും സ്റ്റോറേജും: ഈ ഫോണിൽ 8 ജിബി റാമാണുള്ളത്, എന്നാൽ വെർച്വൽ റാം ഉപയോഗിച്ച് ഇത് 18 ജിബി വരെ വികസിപ്പിക്കാനും കഴിയും. കൂടാതെ, ഫോട്ടോകൾ, വീഡിയോകൾ, മറ്റ് സ്റ്റോറേജ് എന്നിവയ്ക്കായി 256 ജിബി സ്റ്റോറേജ് ഫോൺ വാഗ്ദാനം ചെയ്യുന്നു.
ക്യാമറ: 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ സവിശേഷത. സെൽഫികൾക്കായി, ഹാൻഡ്‌സെറ്റിന് 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്.
ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ശക്തമായ 7000mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്. റിവേഴ്‌സ് ചാർജിംഗും ഫോൺ പിന്തുണയ്ക്കുന്നു.



