- Home
- Sports
- Cricket
- ഇന്ത്യയുടെ ലോകകപ്പ് ടീമിലെ മറ്റൊരു താരത്തിന് കൂടി പരിക്ക്, രണ്ടാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം ഉറപ്പ്
ഇന്ത്യയുടെ ലോകകപ്പ് ടീമിലെ മറ്റൊരു താരത്തിന് കൂടി പരിക്ക്, രണ്ടാം ടി20യില്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റം ഉറപ്പ്
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20ക്ക് മുൻപ് ഇന്ത്യൻ ടീമിന് ആശങ്കയായി അക്സർ പട്ടേലിന്റെ പരിക്ക്. ആദ്യ മത്സരത്തിൽ പരിക്കേറ്റ അക്സർ കളിച്ചില്ലെങ്കിൽ പകരം കുൽദീപ് യാദവോ രവി ബിഷ്ണോയിയോ ടീമിലെത്തിയേക്കാം.

വീണ്ടും പരിക്കിന്‍റെ ഭീഷണി
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് ആശങ്കയായി വീണ്ടും നിര്‍ണായക താരത്തിന്‍റെ പരിക്ക്.
അക്സറിന്‍റെ കാര്യം സംശയത്തില്‍
നാഗ്പൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ കൈവിരലിന് പരിക്കേറ്റ അക്സര്‍ പട്ടേല്‍ ഇന്ന് നടക്കുന്ന രണ്ടാം ടി20യില്‍ കളിക്കുന്ന കാര്യം സംശയത്തിലാണ്.
അക്സറിന് പകരം ആരെത്തും
അക്സര്‍ പട്ടേലിന് ഇന്ന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ പകരം ആരെത്തുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കുല്‍ദീപ് യാദവും രവി ബിഷ്ണോയിയുമാണ് അക്സറിന് പകരം പരിഗണിക്കാവുന്ന സ്പിന്നര്‍മാര്‍.
ബാറ്റിംഗ് ദുര്‍ബലമാക്കും
അക്സറിന് പകരം കുല്‍ദീപോ രവി ബിഷ്ണോയിയോ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ അത് ഇന്ത്യയുടെ ബാറ്റിംഗ് നിരയെ ദുര്‍ബലമാക്കം. ആദ്യ മത്സരത്തില്‍ എട്ടാമനായാണ് അക്സര്‍ ക്രീസിലെത്തിയത്. 5 പന്തില്‍ 5 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.
കുല്‍ദീപിന്‍റെയും ബിഷ്ണോയിയുടെയും ഫോം
അക്സറിന് പകരം പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കുന്ന കുല്‍ദീപിന്‍റെയും രവി ബിഷ്ണോയിയുടെയും ഫോം ഇന്ത്യക്കൊരു തലവേദനയാകും. ഏകദിന പരമ്പരയില്‍ കളിച്ച കുല്‍ദീപിന് ബൗളിംഗില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല.ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ റണ്‍സേറെ വഴങ്ങിയെങ്കിലും അക്സറായിരുന്നു ഗ്ലെന്‍ ഫിലിപ്സിന്‍റെ വിക്കറ്റെടുത്തത്.
അഭിഷേകിനും ശിവം ദുബെക്കും നിര്‍ണായക റോള്‍
അക്സര്‍ പട്ടേല്‍ പുറത്തിരിക്കുകയാണെങ്കില്‍ രണ്ടാം ടി20യില്‍ ശിവം ദുബെയുടെ മീഡിയം പേസിനെയും അഭിഷേക് ശര്‍മയുടെ പാര്‍ട്ട് ടൈം സ്പിന്നിനെയും ഇന്ത്യ ആശ്രയിക്കേണ്ടിവരും. ആദ്യ മത്സരത്തില്‍ ശിവം ദുബെ 3 ഓവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തിരുന്നു. അഭിഷേക് 3 പന്തുകള്‍ മാത്രമാണ് ബൗള്‍ ചെയ്തത്.
വിക്കറ്റെടുക്കുമോ ബുമ്ര
ആദ്യ മത്സരത്തില്‍ വിക്കറ്റെടുക്കുന്നതില്‍ ജസ്പ്രീത് ബുമ്ര പരാജയപ്പെട്ടതും ഇന്ത്യക്ക് ആശങ്കയാണ്. മൂന്നോവര്‍ പന്തെറിഞ്ഞ ബുമ്ര 28 റണ്‍സെ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.
ആര്‍ഷ്ദീപ് സിംഗ് പ്രതീക്ഷ
പവര്‍ പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനുള്ള അര്‍ഷ്ദീപ് സിംഗിന്‍റെ ബൗളിംഗ് മികവാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം. ഡെത്ത് ഓവറുകളിലും അര്‍ഷ്ദീപ് മികവ് കാട്ടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

