- Home
- Sports
- Cricket
- ഒരു വിക്കറ്റ് അകലെ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത ചരിത്രനേട്ടം
ഒരു വിക്കറ്റ് അകലെ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത ചരിത്രനേട്ടം
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തിൽ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡുകളാണ്. ഒരു വിക്കറ്റ് കൂടി നേടിയാൽ ടി20യിൽ 100 വിക്കറ്റ് തികയ്ക്കുന്ന താരം, ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറുമാകും.

ബുമ്രയെ കാത്ത് അപൂര്‍വനേട്ടം
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് അപൂര്‍വനേട്ടം.
ഒരു വിക്കറ്റ് അകലെ സെഞ്ചുറി
ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ഒരു വിക്കറ്റ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ അര്‍ഷ്ദീപ് സിംഗിനുശേഷം 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം ബുമ്രക്ക് സ്വന്തമാവും.
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത നേട്ടം
ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്നതിനൊപ്പം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടം ബുമ്രക്ക് സ്വന്തമാവും.
ബുമ്ര 99 നോട്ടൗട്ട്
നിലവില്‍ 80 ടി20 മത്സരങ്ങളില്‍ 18.11 ശരാശരിയില്‍ 99 വിക്കറ്റാണ് ബുമ്രയുടെ പേരിലുള്ളത്. ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റെടുത്താണ് ബുമ്രയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം.
അര്‍ഷ്‌ദീപ് ഒന്നാമൻ
68 മത്സരങ്ങളില്‍ 105 വിക്കറ്റെടുത്തിട്ടുള്ള അര്‍ഷ്ദീപ് സിംഗാണ് ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.
അഞ്ഞൂറാനാവാനും അവസരം
ഇതിന് പുറമെ പരമ്പരയില്‍ 18 വിക്കറ്റുകള്‍ കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 500 വിക്കറ്റ് തികയ്ക്കുന്ന എട്ടാമത്തെ മാത്രം ഇന്ത്യൻ ബൗളറെന്ന നേട്ടം സ്വന്തമാക്കാനും ബുമ്രക്ക് അവസരമുണ്ട്.
5 വിക്കറ്റ് എറിഞ്ഞിട്ടത് 18 തവണ
നിലവില്‍ 221 രജ്യാന്തര മത്സരങ്ങളില്‍ നിന്നായി 20.60 ശരാശരിയില്‍ 482 വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്. 19 റണ്‍സിന് ആറ് വിക്കറ്റെടുത്തതാണ് ബുമ്രയുടെ രാജ്യാന്തര കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 13 തവണ നാലു വിക്കറ്റും 18 തവണ അഞ്ച് വിക്കറ്റും ബുമ്ര വീഴ്ത്തിയിട്ടുണ്ട്.
ടി20 പരമ്പര തൂത്തുവാരാൻ ഇന്ത്യ
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റഅ പരമ്പര 0-2ന് കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയില്‍ 2-1ന്‍റെ വിജയം സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് പരമ്പരക്കുശേഷം വിശ്രമം അനുവദിച്ചതിനാല്‍ ബുമ്ര ഏകദിന പരമ്പരയില്‍ കളിച്ചിരുന്നില്ല.

