MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • IPL 2026
  • Automobile
  • Home
  • Sports
  • Cricket
  • വൈഭവ് അരങ്ങേറുമ്പോള്‍ പുറത്താകുക സഞ്ജുവോ അഭിഷേകോ, ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20ക്കുള്ള സാധ്യതാ ടീം

വൈഭവ് അരങ്ങേറുമ്പോള്‍ പുറത്താകുക സഞ്ജുവോ അഭിഷേകോ, ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20ക്കുള്ള സാധ്യതാ ടീം

ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇന്ത്യൻ ടി20 ടീം അയർലൻഡിനെതിരെ പുതിയ യുഗത്തിന് തുടക്കമിടുന്നു. 15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ സാധ്യതയും സഞ്ജു സാംസന്റെ സ്ഥാനവും ടീം തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്.

2 Min read
Author : Gopalakrishnan C
Published : Jun 25 2026, 05:10 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ശ്രേയസ് യുഗത്തിന് തുടക്കം
Image Credit : Getty

ശ്രേയസ് യുഗത്തിന് തുടക്കം

ഇന്ത്യൻ ടി20 ക്രിക്കറ്റിൽ ഒരു പുതിയ യുഗത്തിന് നാളെ തുടക്കമാകും. ടി20 ടീമിന്‍റെ പുതിയ ക്യാപ്റ്റനായ ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ അയർലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യ നാളെ ബെൽഫാസ്റ്റിൽ ഇറങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
എല്ലാ കണ്ണുകളും ആ രണ്ട് പേരില്‍
Image Credit : ANI

എല്ലാ കണ്ണുകളും ആ രണ്ട് പേരില്‍

അയർലന്‍ഡിനെതിരായ ടി20 പരമ്പരക്കിറങ്ങുമ്പോൾ ആരാധകരുടെ കണ്ണ് രണ്ട് പേരിലാണ്; ഇന്ത്യൻ ക്യാപ്റ്റനായി അരങ്ങേറുന്ന ശ്രേയസ് അയ്യരിലും, ലോക ക്രിക്കറ്റിലെ പുതിയ അത്ഭുത പ്രതിഭാസമായ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയിലും. ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റുക മാത്രമല്ല, ടി20 ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയാണ് ശ്രേയസ് അയ്യരെ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ഐപിഎല്ലിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനമാണ് ശ്രേയസിന് വഴിതുറന്നത്.

39
വൈഭവ് അരങ്ങേറുമോ
Image Credit : X/@WG_RumblePants

വൈഭവ് അരങ്ങേറുമോ

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും എ ടീമിനായും തകര്‍ത്തടിച്ച 15കാരന്‍ വൈഭവ് സൂര്യവംശി നാളെ ഇന്ത്യൻ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുമോ എന്നാണ് ആരധകരുടെ ആകാംക്ഷ. ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലില്‍ 29 പന്തില്‍ 94 റൺസടിച്ച വൈഭവ് 11 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറി അര്‍ധസെഞ്ചുറിയുടെ റെക്കോര്‍ഡ് കുറിച്ചിരുന്നു.

49
 വൈഭവ് വരുമ്പോൾ ആറ് വഴിമാറും
Image Credit : ANI

വൈഭവ് വരുമ്പോൾ ആറ് വഴിമാറും

വൈഭവ് ഓപ്പണറായി അരങ്ങേറിയാൽ ടീമിൽ നിന്ന് ആരെ പുറത്തിരുത്തും എന്നതാണ് ടീം മാനേജ്‌മെന്‍റിനെ അലട്ടുന്ന പ്രധാന ചോദ്യം. ലോകകപ്പില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ സഞ്ജു നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ലോകകപ്പില്‍ നിറം മങ്ങിയെങ്കിലും അഭിഷേക് ഐപിഎല്ലില്‍ തകര്‍ത്തടിച്ചിരുന്നു.

59
സഞ്ജു സാംസൺ സുരക്ഷിതൻ
Image Credit : Getty

സഞ്ജു സാംസൺ സുരക്ഷിതൻ

ടി20 ലോകകപ്പിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഇന്ത്യയുടെ ടോപ്പ് സ്കോററാവുകയും 'പ്ലെയർ ഓഫ് ദി ടൂർണമെന്‍റ്' പുരസ്കാരം നേടുകയും ചെയ്ത സഞ്ജു സാംസൺ തന്നെയായിരിക്കും അയര്‍ലന്‍ഡിനെതിരെ ഇന്നിങ്സ് ഓപ്പൺ ചെയ്യുക എന്നാണ് സൂചന. കോച്ച് ഗൗതം ഗംഭീറിന്‍റെ പിന്തുണയും സഞ്ജുവിനുണ്ട്.

69
അഭിഷേകിന് സ്ഥാനം നഷ്ടമായേക്കും
Image Credit : Getty

അഭിഷേകിന് സ്ഥാനം നഷ്ടമായേക്കും

സഞ്ജുവിനൊപ്പം വൈഭവ് ഓപ്പൺ ചെയ്യുകയാണെങ്കിൽ, നിലവിൽ ലോകത്തെ ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമയ്ക്ക് സ്ഥാനം നഷ്ടമായേക്കും. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ അടുത്ത 7 മത്സരങ്ങൾക്കുള്ളിൽ വൈഭവിനെ പരീക്ഷിക്കാൻ മാനേജ്‌മെന്‍റ് തീരുമാനിച്ചാൽ അഭിഷേകിന് പുറത്തിരിക്കേണ്ടി വരും.

79
മധ്യനിരയും ബൗളിംഗ് നിരയും ശക്തം
Image Credit : ANI

മധ്യനിരയും ബൗളിംഗ് നിരയും ശക്തം

ഓപ്പണിങ്ങിന് ശേഷമുള്ള ബാറ്റിംഗ് പൊസിഷനുകളിൽ വലിയ അനിശ്ചിതത്വമില്ല. മൂന്നാം നമ്പറിൽ ഇഷാൻ കിഷനും നാലാമനായി ക്യാപ്റ്റൻ ശ്രേയസ് അയ്യരും ക്രീസിലെത്തും. വൈസ് ക്യാപ്റ്റൻ തിലക് വർമ്മ അഞ്ചാമനായും ശിവം ദുബെ ആറാമനായും ഫിനിഷറുടെ റോളിൽ അക്സർ പട്ടേലും എത്തും.

89
ബൗളിംഗ് സഖ്യം
Image Credit : instagram/harshit_rana_06

ബൗളിംഗ് സഖ്യം

പരിക്കിൽ നിന്ന് പൂർണ്ണമുക്തനായി തിരിച്ചെത്തിയ ഹർഷിത് റാണയ്ക്കൊപ്പം അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ പേസ് നിര നയിക്കും. കുൽദീപ് യാദവിന് വിശ്രമം അനുവദിച്ചതിനാൽ രവി ബിഷ്‌ണോയ് ആയിരിക്കും പ്രധാന സ്പിന്നർ. ഓൾറൗണ്ടർമാരായി അക്സർ പട്ടേലോ വാഷിംഗ്ടൺ സുന്ദറോ ടീമിൽ ഇടംപിടിച്ചേക്കും.

99
ഇന്ത്യയുടെ സാധ്യത ഇലവൻ
Image Credit : X/BCCI

ഇന്ത്യയുടെ സാധ്യത ഇലവൻ

വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ / വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
ഹർമൻപ്രീതിനും സംഘത്തിനും വേണ്ടി വഴിമാറി പുരുഷ ടീം; ഇന്ത്യ-അയർലൻഡ് രണ്ടാം ടി20 മത്സര സമയത്തിൽ മാറ്റം
Recommended image2
വനിതാ ടി20 ലോകകപ്പ്: സെമി സ്വപ്നവുമായി ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍; ഇന്ന് നിര്‍ണായക പോരാട്ടം
Recommended image3
ഏകദിന റാങ്കിംഗിൽ കോലിയെ മറികടന്ന് ശുഭ്‌മാൻ ഗിൽ; ടെസ്റ്റിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട്, ബുമ്രയ്ക്കൊപ്പം മാറ്റ് ഹെൻറിയും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved