ഈ വർഷം ബോക്സ് ഓഫീസിൽ നേട്ടം കൊയ്ത 5 നടന്മാർ; മലയാളത്തിൽ നിന്ന് മോഹൻലാൽ മാത്രം
2025 അവസാനിക്കുകയാണ്. ഈ വർഷത്തെ മികച്ച ബോക്സ് ഓഫീസ് വിജയം കരസ്ഥമാക്കിയ അഞ്ച് നടന്മാർ ആരൊക്കെയാണെന്ന് നോക്കാം. ഛാവ, ധുരന്ധർ എന്നീ ചിത്രനഗങ്ങളുടെ മികച്ച വിജയത്തിലൂടെ അക്ഷയ് ഖന്നയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

1. അക്ഷയ് ഖന്ന
ഈ വർഷം ഛാവ, ധുരന്ധർ എന്നീ രണ്ട് ചിത്രങ്ങളാണ് അക്ഷയ് ഖന്നയുടെതായി പുറത്തിറങ്ങിയത്. രണ്ടിലും വില്ലൻ വേഷത്തിലെത്തിയ അക്ഷയ് ഖന്നയുടെ മികച്ച പ്രകടനം ചിത്രത്തിൽ ശ്രദ്ധേയമായിരുന്നു. ₹993.41 കോടി രൂപയാണ് രണ്ട് ചിത്രങ്ങളും കൂടി ബോക്സ് ഓഫീസിൽ നിന്നും നേടിയത്.
2. ഋഷഭ് ഷെട്ടി
കന്നഡ താരം ഋഷഭ് ഷെട്ടിയുടെ 2025-ൽ പുറത്തിറങ്ങിയ 'കാന്താര: എ ലെജൻഡ് ചാപ്റ്റർ 1' എന്ന ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി ₹852.16 കോടിയാണ് നേടിയത്, ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്ന് കൂടിയാണ് കാന്താര: എ ലെജൻഡ് ചാപ്റ്റർ 1 .
3. വിക്കി കൗശൽ
2025-ൽ പുറത്തിറങ്ങിയ വിക്കി കൗശലിന്റെ ഛാവ ലോകമെമ്പാടുമായി ₹807.91 കോടി വരുമാനം നേടി, ആ വർഷത്തെ പ്രധാന ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നായി ചിത്രം മാറിയിരുന്നു.
4. അക്ഷയ് കുമാർ
ഹൗസ്ഫുൾ 5, ജോളി എൽഎൽബി 3 എന്നിവയുൾപ്പെടെ 2025-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ നാല് സിനിമകൾ ലോകമെമ്പാടുമായി ചേർന്ന് ₹755.3 കോടി നേടി, അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി 2025 മാറിയിരുന്നു.
5. മോഹൻലാൽ
മലയാളത്തിൽ നിന്ന് ബോക്സ് ഓഫീസിൽ വമ്പൻ നേട്ടമുണ്ടാക്കിയ താരമാണ് മോഹൻലാൽ. എമ്പുരാൻ, തുടരും, ഹൃദയപൂർവ്വം എന്നീ മൂന്ന് ചിത്രങ്ങളിലൂടെ ആഗോള ബോക്സ് ഓഫീസിൽ നിന്നും ₹578.45 കോടി രൂപയാണ് ഈ മോഹൻലാൽ ചിത്രങ്ങൾ നേടിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

