മലബന്ധം അകറ്റാൻ നിർബന്ധമായും കഴിക്കേണ്ട 5 പഴങ്ങൾ
പതിവായി പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും മലശോധന സുഗമമാക്കുന്നതിനും പഴങ്ങൾ വലിയ പങ്കുവഹിക്കുന്നു. മലബന്ധം അകറ്റാൻ ഈ പഴങ്ങൾ കഴിക്കൂ.
15

Image Credit : Getty
കിവി
ഫൈബർ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് കിവി. ഇത് മലബന്ധം മാറ്റാൻ മാത്രമല്ല, വയർ വീർത്തു വരുന്നത് തടയാനും സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : freepik
പിയർ
പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.
35
Image Credit : Getty
ആപ്പിൾ
ആപ്പിളിന്റെ തൊലിയിൽ പെക്റ്റിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ഫൈബറും ധാരാളം ഉണ്ട്. ആപ്പിൾ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.
45
Image Credit : Getty
ഡ്രാഗൺ ഫ്രൂട്ട്
നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള വിറ്റാമിൻ സിയും ഫൈബറും മലബന്ധം തടയാൻ സഹായിക്കും.
55
Image Credit : Getty
പപ്പായ
പപ്പായ കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പപ്പായയിൽ ജലാംശം, ഫൈബർ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയാൻ സഹായിക്കും.
Latest Videos

