മഴക്കാലത്ത് രോഗപ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട 5 സൂപ്പർഫുഡ്ഡുകൾ
മഴക്കാലം ചൂടിന് ആശ്വാസം നൽകുമെങ്കിലും ഈ സമയത്ത് പലതരം രോഗങ്ങളും പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അസുഖങ്ങളെ ചെറുക്കാൻ ശരീരത്തിന് മതിയായ പ്രതിരോധശേഷി ആവശ്യമാണ്. രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇവ കഴിക്കൂ.
15

Image Credit : Getty
നെല്ലിക്ക
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ സംരക്ഷിക്കുകയും രോഗ പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. കൂടാതെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും ഇത് ഗുണകരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : our own
തുളസി
നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് തുളസി. തൊണ്ട വേദന, ശ്വാസം മുട്ടൽ, ചുമ, പനി എന്നിവയ്‌ക്കെല്ലാം ഇത് നല്ലതാണ്.
35
Image Credit : Getty
മഞ്ഞൾ
മഞ്ഞളിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും അസുഖങ്ങളെ ചെറുക്കാനും ഗുണകരമാണ്.
45
Image Credit : Getty
മുരിങ്ങ
മുരിങ്ങയിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അയൺ, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ധാരാളം ഉള്ളതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി കൂട്ടാൻ ഇത് സഹായിക്കും.
55
Image Credit : Getty
ബീറ്റ്റൂട്ട്
ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ സഹായിക്കും. ഇത് രോഗങ്ങളെ ചെറുക്കുന്നു.
Latest Videos

