ബയോട്ടിൻ ലഭിക്കാൻ നിർബന്ധമായും കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
ബയോട്ടിനെ വിറ്റാമിൻ b7 എന്നും പറയാറുണ്ട്. ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നതിനും മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബയോട്ടിൻ പ്രധാന പങ്കുവഹിക്കുന്നു. ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
16

Image Credit : Getty
അവോക്കാഡോ
അവോക്കാഡോയിലും ധാരാളം ബയോട്ടിനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
26
Image Credit : Getty
പയർവർഗ്ഗങ്ങൾ
നിലക്കടല, സോയാബീൻ തുടങ്ങി പയർവർഗ്ഗങ്ങളിലെല്ലാം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.
36
Image Credit : Getty
മുട്ട
മുട്ടയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് മുഴുവനായി കഴിക്കുന്നതാണ് നല്ലത്. മഞ്ഞക്കരുവിലാണ് ബയോട്ടിന്റെ അളവ് കൂടുതൽ ഉള്ളത്.
46
Image Credit : Freepik
നട്സ്, സീഡ്‌സ്
നട്സിലും സീഡ്‌സിലും ധാരാളം ബയോട്ടിനും ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്.
56
Image Credit : Getty
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ബയോട്ടിനും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം വിറ്റാമിൻ എ ആയി മാറ്റുന്നു.
66
Image Credit : Getty
മഷ്‌റൂം
മഷ്‌റൂമിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.
Latest Videos

