കടുത്ത ക്ഷീണമുണ്ടോ? ഈ സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ദീർഘനേരം ജോലി ചെയ്യുന്നതും കൃത്യമല്ലാത്ത ഉറക്കവുമെല്ലാം നിങ്ങൾക്ക് ക്ഷീണം ഉണ്ടാവാൻ കാരണമാകും. വിട്ടുമാറാത്ത ക്ഷീണം അകറ്റാൻ ഈ സൂപ്പർഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
15

Image Credit : Getty
ബദാം
ബദാമിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം കൂട്ടാൻ സഹായിക്കും. വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ മതി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
നെയ്യ്
നെയ്യിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഊർജ്ജം കൂട്ടാൻ സഹായിക്കും. ദഹനത്തിനും ഇത് നല്ലതാണ്.
35
Image Credit : Asianet News
ഈന്തപ്പഴം
ഈന്തപ്പഴത്തിൽ സ്വാഭാവിക മധുരവും അയണും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണമകറ്റി ഊർജ്ജം കൂട്ടാൻ സഹായിക്കുന്നു.
45
Image Credit : Getty
അശ്വഗന്ധ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഔഷധമാണ് അശ്വഗന്ധ. ഇത് സമ്മർദ്ദം കുറയ്ക്കാനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കും.
55
Image Credit : Getty
ചെറുപയർ
ചെറുപയറിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജം നൽകാനും നല്ല ദഹനം ലഭിക്കാനും സഹായിക്കും. ദിവസവും ഇത് കഴിക്കുന്നത് ശീലമാക്കൂ.
Latest Videos

