ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാൻ തണുപ്പുള്ള ഈ ഭക്ഷണങ്ങൾ കഴിക്കൂ
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. അതിനാൽ തന്നെ ഹൃദയത്തെ സംരക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് തണുപ്പുള്ള ഈ ഭക്ഷണങ്ങൾ കഴിക്കൂ.

ഇലക്കറികൾ
ചീര, ലെറ്റൂസ്, കെയിൽ എന്നിവയിൽ ധാരാളം വിറ്റാമിനുകളും, മിനറലും നൈട്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

മാതളം
മാതളത്തിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇളനീർ
ഇളനീരിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
ചുരക്ക
ചുരയ്ക്കയിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിന് തണുപ്പ് ലഭിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മോര്
നല്ല ദഹനം ലഭിക്കുന്നതിനും നിർജ്ജലീകരണം തടയുന്നതിനും ശരീരത്തെ തണുപ്പിക്കുന്നതിനും മോര് കുടിക്കുന്നത് നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
തണ്ണിമത്തൻ
തണ്ണിമത്തനിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.
വെള്ളരി
ജലാംശവും തണുപ്പുമുള്ള പച്ചക്കറിയാണ് വെള്ളരി. ഇത് ദിവസവും കഴിക്കുന്നത് നിർജ്ജലീകരണം തടയാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

