നിർജ്ജലീകരണം തടയുന്നതിന് ജലാംശം കൂടുതലുള്ള ഈ പച്ചക്കറികൾ കഴിക്കൂ
ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ എല്ലാ സമയത്തും നമുക്ക് വെള്ളം കുടിക്കാൻ കഴിയണമെന്നില്ല. നിർജ്ജലീകരണം തടയുന്നതിന് ജലാംശം കൂടുതലുള്ള ഈ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
15

Image Credit : Getty
ചുരയ്ക്ക
ചുരയ്ക്കയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് നിർജ്ജലീകരണം തടയാനും ഇലക്ട്രോലൈറ്റുകളെ സന്തുലിതപ്പെടുത്താനും സഹായിക്കും.
Add Asianetnews as a Preferred Source

25
Image Credit : Getty
ലെറ്റൂസ്
ലെറ്റൂസിൽ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. ജലാംശം കൂടുതലുള്ള പച്ചക്കറിയാണ് ലെറ്റൂസ്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കൂ.
35
Image Credit : Getty
വെള്ളരി
വെള്ളരിയിൽ ധാരാളം ജലാംശമുണ്ട്. കൂടാതെ മിനറലുകൾ, വിറ്റാമിൻ കി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഉള്ളതുകൊണ്ട് ദിവസവും വെള്ളരി കഴിക്കുന്നത് ഗുണകരമാണ്.
45
Image Credit : Getty
തക്കാളി
തക്കാളിയിൽ ധാരാളം ജലാംശവും മറ്റു ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
55
Image Credit : Getty
കോളിഫ്ലവർ
കോളിഫ്ലവറിൽ ധാരാളം പോഷകങ്ങളും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവുന്നത് തടയും.
Latest Videos

