- Home
- Life
- Food
- ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം തടയാനും ഈ സുപ്പർഫുഡ്ഡുകൾ കഴിക്കൂ
ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം തടയാനും ഈ സുപ്പർഫുഡ്ഡുകൾ കഴിക്കൂ
പ്രമേഹം, ശരീരഭാരം, ഹൃദയാരോഗ്യം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശരിയായ ഡയറ്റിലൂടെ മാത്രമേ ഇവ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. ഈ സുപ്പർഫുഡ്ഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
15

Image Credit : Getty
ചീര
ചീരയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
ബദാം
ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
35
Image Credit : Getty
ചെറുപയർ
ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ചെറുപയർ കഴിക്കുന്നത് നല്ലതാണ്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
45
Image Credit : Getty
ഓട്സ്
ഓട്സിൽ മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, അയൺ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും.
55
Image Credit : Getty
റാഗി
റാഗിയിൽ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സഹായിക്കും.
Latest Videos

