- Home
- Life
- Food
- ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളും പാനീയങ്ങളും
ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങളും പാനീയങ്ങളും
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. അതിനാൽ തന്നെ ഹൃദയം ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ ശരീരത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുകയുള്ളു. ഹൃദയത്തിന്റെ ആരോഗ്യം പിന്തുണയ്ക്കാൻ ഈ പാനീയങ്ങളും ഭക്ഷണങ്ങളും കഴിക്കാം.

ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളെസ്റ്ററോളിനെ കൂട്ടുകയും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.
കറുവപ്പട്ട ചായ
രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളെസ്റ്ററോളിന്റെ അളവും നിയന്ത്രിക്കാൻ കറുവപ്പട്ട ചായ കുടിക്കുന്നത് നല്ലതാണ്. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് നല്ലതാണ്.
ഉലുവ
ഉലുവയിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കൊളെസ്റ്ററോൾ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വാൾനട്ട്
വാൾനട്ടിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ടിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാവുന്നതാണ്.
മഞ്ഞൾ വെള്ളം
മഞ്ഞളിൽ ധാരാളം കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

