സപ്ലിമെന്റുകൾ വേണ്ട; ബയോട്ടിൻ അടങ്ങിയ 5 പ്രധാന ഭക്ഷണങ്ങൾ ഇതാ
ഭക്ഷണത്തെ ശരീരത്തിന് ആവശ്യമായ ഊർജ്ജമാക്കി മാറ്റുന്നതിലും, മെറ്റബോളിസം സുഗമമാക്കുന്നതിലും, നാഡീവ്യൂഹത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിലും ബയോട്ടിൻ പ്രധാന പങ്ക് വഹിക്കുന്നു. ബയോട്ടിൻ അടങ്ങിയ 5 പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
15

Image Credit : Getty
മുട്ട
മുട്ടയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നന്നായി പാകം ചെയ്തുവേണം കഴിക്കേണ്ടത്. ബയോട്ടിൻ പൂർണ്ണമായും അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞക്കരുവിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
25
Image Credit : Getty
പയറുവർഗ്ഗങ്ങൾ
നിലക്കടല, സോയാബീൻ, പരിപ്പുവർഗ്ഗങ്ങൾ, പയർ എന്നിവയിൽ പ്രോട്ടീനും ഫൈബറും ബയോട്ടിനും അടങ്ങിയിട്ടുണ്ട്.
35
Image Credit : istockphoto
നട്സ്, സീഡ്‌സ്
ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയ നട്സിലും സീഡ്‌സിലും ധാരാളം ബയോട്ടിൻ ഉണ്ട്. ഇവ വൈകുന്നേരങ്ങളിലെ ലഘുഭക്ഷണമായോ സ്മൂത്തികളിൽ ചേർത്തോ കഴിക്കാവുന്നതാണ്.
45
Image Credit : Getty
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും ഗുണകരമാണ്.
55
Image Credit : Getty
അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പും നല്ല അളവിൽ ബയോട്ടിനും അവോക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ചർമ്മരോഗ്യത്തിന് നല്ലതാണ്.
Latest Videos

